നിങ്ങൾക്ക് പരീക്ഷിച്ചു നോക്കാവുന്ന വേറിട്ട മൂന്ന് ഹോംവർക്ക് ആശയങ്ങൾ

 

പാഠഭാഗങ്ങൾ ആസൂത്രണം ചെയ്യുന്നതിനും, ഒറ്റയടിക്ക് ഒന്നിലധികം ക്ലാസുകൾ പഠിപ്പിക്കുന്നതിനും ഒപ്പം അനവധി ടെസ്റ്റുകൾ നടത്തുന്നതിനും ഇടയിൽ അദ്ധ്യാപകർക്ക് ചെയ്തു തീർക്കാൻ ഒരു പാട് കാര്യങ്ങൾ ഉണ്ട്. എന്നാൽ ഗൃഹപാഠത്തിന്റെ കാര്യം വരുമ്പോൾ, പാഠപുസ്തകത്തിലെ അധ്യായങ്ങളുടെ അവസാനഭാഗത്തു നൽകിയിരിക്കുന്ന ചോദ്യങ്ങളും ഒരു വർക്ക്ഷീറ്റും നൽകുക എന്നതാണ് സാധാരണ ശീലം. പഠനത്തിന്റെ ലക്ഷ്യം പുതിയതായി പഠിച്ച വിവരങ്ങൾ ആഗിരണം ചെയ്യുന്നതിനും വിഷയത്തെ കൂടുതൽ ആഴത്തിൽ പഠിക്കുന്നതിനും വിദ്യാർത്ഥികളെ സഹായിക്കുക എന്നതാണ്. വിഷയങ്ങൾ ആഴത്തിൽ ചികയുന്നതിന് സാധാരണയിൽ നിന്ന് കുറച്ച് വ്യത്യസ്തമായ ഗൃഹപാഠം നൽകേണ്ടത് ആവശ്യമാണ്. നിങ്ങൾക്ക് ക്ലാസിൽ ഉപയോഗിക്കാവുന്ന വേറിട്ട മൂന്ന് ആശയങ്ങൾ ഇതാഃ

1. പസിൽ സമയം

ഡിസ്കവറി എഡ്യൂക്കേഷന്റെ പസ്സിൽ മേക്കർ ഉപയോഗിച്ച് നിങ്ങളുടെ വിദ്യാർത്ഥികളുടെ വിജ്ഞാന സമൃദ്ധവും മത്സരാത്മകവുമായ വശങ്ങൾ പുറത്തു കൊണ്ടുവരാനാകും. അവർ അറിഞ്ഞിരിക്കേണ്ട വാക്കുകളെ അവർക്ക് പരിചയപ്പെടുത്തുക. ശാസ്ത്രീയമായ പദങ്ങൾ, പര്യായങ്ങൾ, ചരിത്രപ്രാധാന്യമുള്ള വ്യക്തികൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുത്താം. പഠിപ്പിക്കുന്ന പുതിയ വാക്കുകൾ വിദ്യാർത്ഥികൾ പിടിച്ചെടുക്കുകയും അതെകുറിച്ച് കൂടുതൽ ഗവേഷണം നടത്താൻ അവരെ പ്രചോദിപ്പിക്കുകയും വേണം..

2. ഞാൻ ഭാഗ്യവാനാണെന്ന് തോന്നുന്നു

ഗൂഗിളിന്റെ സെർച്ച് എൻജിന് സമാനമായ, ഗൂഗിൾ എർത്തിൽ , 'ഞാൻ ഭാഗ്യവാനാണെന്ന് തോന്നുന്നു' എന്ന ഒരു ഫീച്ചർ ഉണ്ട്. വിദ്യാർത്ഥികൾക്ക് ഒരു ഉപന്യാസം, പ്രെസെന്റേഷൻ അല്ലെങ്കിൽ ഒരു മുഴുവൻ പ്രോജക്ടിനായി പുതിയ സ്ഥലത്തെക്കുറിച്ചുള്ള വസ്തുതകൾ എന്നിവ കണ്ടെത്താൻ ഇതിലൂടെ സാധിക്കും. മുഴുവൻ ബ്രൌസിംഗ് അനുഭവവും അതിൽ മുഴുകുന്ന പ്രകൃതത്തിലുള്ളതായതിനാൽ, വിദ്യാർത്ഥികളുടെ പങ്കാളിത്തം കൂടുകയും നടപടികൾ അവർ കൂടുതൽ ആസ്വദിക്കുകയും ചെയ്യും.

3. കളികൾക്കൊപ്പം കണക്കും

രണ്ട് തരം വിദ്യാർത്ഥികളുണ്ട് - കണക്കിനെ സ്നേഹിക്കുന്നവരും ഈ വിഷയം ഒഴിവാക്കുന്നവരും. ഹോം വർക്ക് ആയി ഇന്ററാക്ടീവ് ഗെയിമുകൾ നൽകികൊണ്ട് നിങ്ങൾക്ക് വിദ്യാർത്ഥികളുടെ പഠനം രസകരമാക്കാം. പഠിക്കുകയാണെന്ന തോന്നൽ ഇല്ലാതെ തന്നെ അവർ രസകരമായി കണക്കുകൾ ചെയ്തു പഠിക്കും. ഉയർന്ന സ്കോർ നേടിയെടുക്കുന്നതിനും അനുവദിച്ച സമയത്തിനുള്ളിൽ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും നൽകുന്ന പ്രോത്സാഹനങ്ങൾ വിദ്യാർത്ഥികൾക്ക് ഓരോ തവണയും കളികൾ മികച്ചതാക്കാൻ പ്രചോദനം നൽകുന്നു.

ഈ ആശയങ്ങൾ ഒരു സ്റ്റാർട്ടിംഗ് പോയിന്റ് മാത്രമാണ്. ഒരു പിസിയും, വിക്കിസ്പേസ് ക്ലാസ്റൂമും കൊണ്ട് നിങ്ങളുടെ വിദ്യാർത്ഥികൾക്ക് അവരുടെ ഗൃഹപാഠ പ്രക്രിയകൾ ആസ്വാദന ജനകമാക്കാൻ സഹായിക്കുന്ന കൂടുതൽ വ്യക്തിഗത ആശയങ്ങൾ കൊണ്ടുവരാൻ നിങ്ങൾക്ക് കഴിയും.