2018 ൽ ഓരോ ഡിജിറ്റൽ പേരന്റും ചെയ്യേണ്ട മൂന്ന് കാര്യങ്ങൾ

 

വെറും ഒരു തലമുറ മുമ്പ്, ചുരുക്കം ചില ആളുകൾ മാത്രമാണ് കമ്പ്യൂട്ടർ ഉപയോഗിച്ചിരുന്നത്. ഇപ്പോൾ, നിങ്ങളുടെ ഏതെങ്കിലും തരത്തിലുള്ള ഒരു സ്ക്രീൻ, അതു നിങ്ങളുടെ ഫോണോ ടാബ്ലെറ്റോ അല്ലെങ്കിൽ പിസിയോ എന്തു തന്നെ ആകട്ടെ, നോക്കാതെ ഒരു ദിവസവും മുന്നോട്ട് പോകില്ല്ള. അതുകൊണ്ടാണ്, മാതാപിതാക്കൾ അവരുടെ മക്കളെ ഭാവിയിലെ വെല്ലുവിളികൾ നേരിടാൻ തയ്യാറാകാൻ വേണ്ട ശരിയായ നടപടികൾ അറിഞ്ഞിരിക്കേണ്ടതും അവ സ്വീകരിക്കേണ്ടതും വളരെ പ്രധാനമാണ്.

2018-ൽ ഓരോ ഡിജിറ്റൽ പേരന്റും ചെയ്യേണ്ട മൂന്ന് കാര്യങ്ങൾ ഇതാ:

1) കാര്യങ്ങൾ ഒരുമിച്ച് പരിഹരിക്കുക

സോഷ്യൽ മീഡിയയെക്കുറിച്ച് ആശയക്കുഴപ്പമുണ്ടോ? അല്ലെങ്കിൽ വായിച്ച വാർത്തകൾ ഫിൽട്ടർ ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടോ? നിങ്ങളുടെ കുഞ്ഞിനോടൊപ്പം ചേർന്ന് പുതിയ കാര്യങ്ങൾ ചെയ്യുന്നത് ഒരേ സമയം അവരുമായുള്ള അടുപ്പം വർദ്ധിപ്പിക്കുന്നതിനും ഒപ്പം നിങ്ങൾക്കും പുതിയ കാര്യങ്ങൾ പഠിക്കുന്നതിനുമുള്ള മികച്ച മാർഗമാണ്. ഈ രീതിയിൽ, നിങ്ങളുടെ കുട്ടികൾ പിസിയുടെ ഉപയോഗം സാധാരണ കുടുംബ പ്രവർത്തനങ്ങളിലൊന്നായി സ്വീകരിക്കുകയും എന്തെങ്കിലും തടസങ്ങൾ നേരിടുമ്പോൾ നിങ്ങളോട് ചോദ്യങ്ങൾ ചോദിക്കാൻ മടിക്കുകയുമില്ല.

2) സോഷ്യൽ ആകുക

ഒത്തൊരുമിച്ച് ഒരു പിസി എങ്ങനെ ഉപയോഗിക്കാമെന്നത് കണ്ടെത്തുന്നതിനായി സാമൂഹികമായി സജീവമാകാൻ ശ്രമിക്കണം. സോഷ്യൽ മീഡിയയിലെ ഓരോ ചലനത്തിലും നിങ്ങളുടെ കണ്ണുകൾ പിന്തുടുന്നത് നിങ്ങളുടെ കുട്ടികൾ ഇഷ്ടപ്പെട്ടെന്ന് വരില്ല. എന്നാൽ പുതിയ മെമെകൾ, വീഡിയോ ക്ലിപ്പുകൾ, സെലിബ്രിറ്റി വാർത്തകൾ, മൂവികൾ, അവരുടെ സുഹൃത്തുക്കളുടെ ജീവിതങ്ങൾ എന്നിവയെക്കുറിച്ചുള്ള സംഭാഷണങ്ങൾ അവരെ നിങ്ങളോട് തുറന്നു സംസാരിക്കാൻ പ്രേരിപ്പിക്കും.

3) അപ്ഗ്രേഡ് ചെയ്യുക, അപ്ഗ്രേഡ് ചെയ്യു, അപ്ഗ്രേഡുചെയ്യുക!

നിങ്ങളുടെ കുട്ടി ഒരു ആഴ്ചയിൽ ഫിസിക്ക്സ് പ്രസെന്റേഷനു വേണ്ടി പ്രവർത്തിക്കുന്നു. അവസാനം അത് സേവ് ചെയ്യുമ്പോൾ, പിസി ക്രാഷ് ആയി എന്നു കരുതുക.

നിങ്ങളുടെ കുട്ടിയെ നിസ്സഹായനാക്കുന്നതും നിരാശാജനകവുമായ മറ്റെന്തെങ്കിലും ഉണ്ടോ?

അത്തരം പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള ഏറ്റവും നല്ല മാർഗ്ഗം ഓപ്പറേറ്റിങ് സിസ്റ്റം, പിസി, പഠന വിഭവങ്ങൾ എന്നിവ നവീകരിക്കുക എന്നതാണ്. എന്തു തന്നെ ആയാലും പ്രതിരോധം തന്നെയാണ് ചികിത്സയെക്കാൾ ഭേദം!

നിങ്ങളുടെ ആരംഭം തന്നെ പിറകിൽ ആയാൽ നിങ്ങൾ അവസാനിപ്പിക്കുമ്പോഴും പിന്നിൽ തന്നെ ആകാം. നിങ്ങളുടെ പിസിക്ക് ഒരു നല്ല തുടക്കം കുറിക്കണം, അതിനായി നിങ്ങളുടെ കുട്ടികൾക്ക് എന്തെല്ലാമാണ് വേണ്ടത് എന്ന ചെക്ക് ലിസ്റ്റ് തയ്യാറാക്കുക. വാങ്ങുന്നതിനുള്ള പിസിയുടെ തരം, പഠന സോഫ്റ്റ്വെയർ അല്ലെങ്കിൽ പഠന വിഭവങ്ങൾ എന്നിവയെല്ലാം മുൻകൂട്ടി പരിഗണിക്കുക. മറ്റ് മാതാപിതാക്കളോട് ചോദിക്കുക, അധ്യാപകരുമായുള്ള കൂടികാഴ്ചാ സമയങ്ങളിൽ ഇതെകുറിച്ച് സംഭാഷണം നടത്തുകയും ഓൺലൈനിൽ നോക്കുകയും ചെയ്യുക. വിദ്യാഭ്യാസത്തിനായി പിസിയുടെ ഉപയോഗത്തെ കുറിച്ച് ഏറ്റവും പുതിയ വിവരങ്ങൾ തിരഞ്ഞുപിടിച്ച് മനസ്സിലാക്കുക.

സന്തോഷകരമായ ഡിജിറ്റൽ പാരന്റിംഗ്!