ഡിജിറ്റൽ പഠന ദിനത്തിൽ ഓരോ അധ്യാപകനും ചെയ്യേണ്ട മൂന്നു കാര്യങ്ങൾ

 

ഒന്നിലധികം ക്ലാസുകളെ അമ്മാനമാടുക, അർദ്ധരാത്രി വരെ പേപ്പറുകൾ നോക്കുക, അല്ലെങ്കിൽ ക്ലാസിൽ ശ്രദ്ധിക്കുക അല്ലാത്ത എന്തും ചെയ്യാൻ ഇഷ്ടപ്പെടുന്ന കുട്ടികൾ നിറഞ്ഞ ഒരു ക്ലാസ് റൂം കൈകാര്യം ചെയ്യുക, ഒരു അധ്യാപകനായിരിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. 2012 മുതൽ ഫെബ്രുവരി 22 ഡിജിറ്റൽ പഠന ദിനം ആയി ആഘോഷിച്ചു വരികയാണ്. സമീപ കാലങ്ങളിൽ ഏറ്റവും അധികം ചർച്ച ചെയ്യപ്പെട്ട ഡിജിറ്റൽ പഠനം പരമാവധി ഉപയോഗപ്പെടുത്താൻ കഠിനാദ്ധ്വാനം ചെയ്യുന്ന അധ്യാപകർക്കായി ഈ ദിനം സമർപ്പിക്കുന്നു. [1] പിസി ആക്സസ് ഉള്ള അധ്യാപകർക്ക് അവസരങ്ങളുടെ ഒരു ലോകം തുറന്നു കിട്ടും. ഡിജിറ്റൽ പഠന ദിനത്തിൽ എല്ലാ അദ്ധ്യാപകരും ചെയ്യേണ്ട മൂന്ന് കാര്യങ്ങളുണ്ട്:

1) പുതിയ എന്തെങ്കിലും ഒന്ന് പര്യവേക്ഷണം ചെയ്യുക

എല്ലാ അധ്യാപകരും അവരുടെ ക്ലാസ്, പഠത്തിൽ മുഴുകണമെന്നും അവർ നൽകുന്ന വിവരങ്ങളും ഉൾക്കൊള്ളണമെന്നും ആഗ്രഹിക്കുന്നു. ഈ ഡിജിറ്റൽ പഠന ദിനം, സാധാരണ പതിവ് ഒരു മാറ്റി പിടിക്കുക. അത് ഒരു വീഡിയോയോ, പുതിയ വെബ്സൈറ്റുകളോ അല്ലെങ്കിൽ ഒരു ഗെയിം പോലുമോ ആകാം. ക്ലാസുകളിൽ പുതിയ എന്തെങ്കിലും പരീക്ഷിച്ചുനോക്കൂ, നിങ്ങളുടെ ഉഴപ്പൻമാരായ കുട്ടികൾ പോലും ശ്രദ്ധിച്ചിരിക്കുന്നതു കാണാം.

2) നിങ്ങളുടെ പിസി ബ്രൗസറിൽ മികച്ച വിഭവങ്ങൾ ബുക്ക്മാർക്ക് ചെയ്യുക

ബുക്ക്മാർക്ക് ചെയ്യുന്നതിനു മുമ്പ്, നിങ്ങൾക്ക് ഗുണകരമാകുന്നത് തിരയുകയും അവ പരിശോധിച്ചു നോക്കുകയും ചെയ്യുക. സമയമുണ്ടെങ്കിൽ ഒന്നിലധികം എണ്ണം ശ്രമിച്ചു നോക്കുക. ക്ലാസിൽ കാണിക്കാനുദ്ദേശിക്കുന്ന സൈറ്റുകൾ നിങ്ങൾ സ്വയം പരിശോധിച്ചു ബോധ്യപ്പെടണം. ക്ലാസിൽ ആദ്യമായി വെബ്സൈറ്റ് തുറക്കുകയും അവിടെ 'നിങ്ങളുടെ രാജ്യത്ത് ലഭ്യമകല്ല' എന്ന സന്ദേശം കാണിക്കുകയും ചെയ്താൽ, നിങ്ങളുടെ കുട്ടികളുടെ പ്രതികരണം എന്തായിരിക്കുമെന്ന് ഊഹിക്കാമല്ലോ!

3) മറ്റൊരു അധ്യാപികക്ക് ഉപദേശക ആകുക

മറ്റൊരു അദ്ധ്യാപികയ്ക്ക് ഉപദേശക ആകുന്നതിന്റെ ഏറ്റവും വലിയ ഗുണം നിങ്ങൾ കളിയുടെ മുകളിൽ ആയിരിക്കാൻ നിശ്ചയിക്കാമെന്നതാണ്. നിങ്ങളുടെ അധ്യാപികക്ക ഉപദേശം നൽകാൻ നിങ്ങൾക്ക് ഏറെ പ്രചോദനം ലഭിക്കുമെന്നതിനാൽ, നിങ്ങളുടെ സ്കൂളിലോഅല്ലെങ്കിൽ പ്രദേശത്തോ ഉള്ള പുതിയ അല്ലെങ്കിൽ ജൂനിയർ ആയ അധ്യാപകന് ഉപദേശകനായിരിക്കുന്നത് പ്രൊഫഷണലായി വളരാൻ ഒരു വലിയ പ്രചോദനമായി നിങ്ങളെ സഹായിക്കും.

ദൈനംദിന ജീവിതത്തിൽ പലചരക്ക് സാധനങ്ങൾ വാങ്ങുന്നതു മുതൽ ബാങ്കിംഗ് വരെ എല്ലായിടത്തും ടെക്നോളജി ഉപയോഗിക്കുന്നു, സ്കൂളിലും ഫലപ്രദമായി ഇത് ഉപയോഗിക്കേണ്ടത് അത്യാവശ്യമാണ്. കമ്പ്യൂട്ടർ ഉപയോഗത്തിന്റെ പ്രയോജനങ്ങൾ, ഇന്നത്തെ കുട്ടികളെ നാളെക്കായി തയ്യാറെടുപ്പിക്കുക മാത്രമല്ല, അദ്ധ്യാപകർക്കും അവരുടെ പ്രവർത്തനങ്ങളിൽ മെച്ചപ്പെടുകയും അവരുടെ തൊഴിൽ വീഥിയിൽ മാറ്റങ്ങൾ കൊണ്ടുവരാൻ സഹായിക്കുകയും ചെയ്യും. സന്തോഷകരമായ ഡിജിറ്റൽ പഠന ദിനം ആശംസിക്കുന്നു!