ഈ ലോക ബാക്ക്അപ്പ് ദിനത്തിൽ നങ്ങങ്ങൾ ചെയ്യേണ്ട മൂന്ന് കാര്യങ്ങൾ

 

നിങ്ങളുടെ വാരാന്ത്യം മുഴുവനും നിങ്ങളുടെ പ്രിൻസിപ്പൽ ആവശ്യപ്പെട്ട ഒരു സുപ്രധാന റിപ്പോർട്ട് തയ്യാറാക്കാനായി ചെലവഴിച്ചു. തിങ്കളാഴ്ച രാവിലെ ആദ്യം തന്നെ അതു നിങ്ങൾ ഇമെയിൽ ചെയ്യേണ്ടതുണ്ട്.

ഇപ്പോൾ ഇക്കാര്യം ഒന്ന് സങ്കല്പിക്കുക.

നിങ്ങൾ അയക്കാൻ ശ്രമിക്കുമ്പോൾ, നിങ്ങളുടെ പിസി സ്ക്രീൻ ഫ്രീസുചെയ്യുകയും ഫയൽ നഷ്ടപ്പെടുകയും ചെയ്യുന്നു - എത്ര നിരാശാ ജനകമാണ്, അല്ലേ?

ഭാഗ്യവശാൽ, ഒരു പരിഹാരം ഉണ്ട്.

എല്ലാ ഫയലുകളും ബാക്കപ്പ് ചെയ്യുക.

ഈ ലോക ബാക്കപ്പ് ദിനത്തിൽ, നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ആണ് :

3-2-1 ബാക്കപ്പ് തന്ത്രം

3-2-1 എന്ന ആശയം എന്താണെന്ന് ആശ്ചര്യപ്പെടുന്നുണ്ടല്ലേ? നിങ്ങളുടെ വ്യക്തിപരമായതും തൊഴിൽ പരമായതുമായ എല്ലാ ഡാറ്റയുടെയും മൂന്ന് കോപ്പികൾ സൂക്ഷിക്കുക എന്നാണ് ഇതിനർത്ഥം. ഒരെണ്ണം വീട്ടിലും ഒരെണ്ണം സ്കൂളിലും. അവസാനത്തെ ബാക്കപ്പ് നിങ്ങൾ ഓൺലൈനിൽ ക്ലൗഡ് സ്റ്റോറേജിൽ സൂക്ഷിക്കണം. മൈക്രോസോഫ്റ്റിന്റെ വിൻഡോസ് ബാക്കപ്പ് പോലുള്ള വിഭവങ്ങൾ നിങ്ങൾക്ക് പഠിക്കാൻ ആവശ്യമായ എല്ലാ ഫയലുകളും സൂക്ഷിക്കുന്നതിനും എളുപ്പത്തിൽ ഉപയോഗിക്കുന്നതിനും ഫലപ്രദമായതുമായ ഇടമാണ്.

പതിവ് ബാക്കപ്പ് ഷെഡ്യൂൾ സൂക്ഷിക്കുക

ലോക ബാക്കപ്പ് ദിവസത്തിൽ മാത്രമല്ല നിങ്ങളുടെ ഡാറ്റ സംരക്ഷിക്കേണ്ടത്. നിങ്ങൾ സ്റ്റോർ ചെയ്തു വയ്ക്കണമെന്ന് ആഗ്രഹിക്കുന്ന എല്ലാ ഡാറ്റയും പതിവായി രണ്ടിടങ്ങളിൽ സ്റ്റോർ ചെയ്യുന്നു എന്ന് ഉറപ്പാക്കുക, അങ്ങനെ ചെയ്താൽ നിങ്ങൾക്ക് ഒന്നും നഷ്ടപ്പെടുകയില്ല. ആവശ്യമെങ്കിൽ ഒരു കലണ്ടർ റിമൈൻഡർ സജ്ജമാക്കുക അല്ലെങ്കിൽ മറ്റ് ടീച്ചർമാർക്കൊപ്പം ഒരു കൂട്ടായ്മയുണ്ടാക്കി ഒരു ദിവസത്തിൽ ചെയ്യേണ്ട കാര്യങ്ങളുടെ ഒരു പ്ലാൻ ഉണ്ടാക്കുക, എല്ലാത്തിനുമുപരി, ടീം ശ്രമം എല്ലായ്പ്പോഴും അനുകൂലമായി പ്രവർത്തിക്കുന്നു

മാൽവെയറിൽ നിന്ന് നിങ്ങളുടെ ബാക്കപ്പുകൾ സംരക്ഷിക്കുക

പതിവായി നിങ്ങളുടെ പിസി ബാക്കപ്പ് ചെയ്യുന്നത് നിങ്ങളുടെ പ്രധാനപ്പെട്ട ഫയലുകൾ പരിരക്ഷിക്കാൻ മതിയാകുകയില്ല. ചിലപ്പോൾ, നിങ്ങളുടെ ബാക്കപ്പുകളെ വൈറസുകളും മാൽവെയറുകളും ആക്രമിച്ചേക്കാം. നിങ്ങളുടെ വിദ്യാർത്ഥികളെ പഠിപ്പിക്കാനും തൊഴിൽ പരമായി വളരാനും നിങ്ങൾ എല്ലാദിവസവും പരിശ്രമിച്ചു തയ്യാറാക്കിയ വിവരങ്ങൾ നഷ്ടമായേക്കാം. അതിനാൽ, നിങ്ങളുടെ ഡാറ്റ പതിവായി ആന്റിവൈറസ് സോഫ്റ്റ്വെയർ ഉപയോഗിച്ച് പതിവായി സ്കാൻ ചെയ്ത് പരിരക്ഷിക്കുക - കുറഞ്ഞത് ആഴ്ചയിൽ ഒരിക്കലെങ്കിലും.

അധ്യാപനം ധാരാളം ക്ഷമയും തയ്യാറെടുപ്പും ആവശ്യമുള്ള ഒരു കഠിനമായ ജോലിയാണെന്നതിൽ സംശയമില്ല. നിങ്ങൾ പഠിപ്പിക്കുന്ന ഓരോ ക്ലാസിലും പഠിപ്പിക്കുന്നതിനനുസരിച്ച് നിങ്ങളുടെ ക്ഷമ വളർന്ന് കൊണ്ടിരിക്കുമെങ്കിലും ക്ലാസിലേക്ക് പാഠഭാഗങ്ങൾ തയ്യാറാക്കുന്നതിനായി ഒരുപാട് പരിശ്രമം ആവശ്യമാണ്. ഇവിടെയാണ് പിസി ഉപകാരപ്പെടുന്നത്. നിങ്ങളുടെ വിദ്യാർത്ഥികൾക്ക് പഠിക്കാനും രസിക്കാനും സാധുക്കുമെന്ന് ഉറപ്പുള്ള ലെസ്സൻ പ്ലാൻ തയ്യാറാക്കാൻ സഹായിക്കുന്ന ഒരു ട്രസ്റ്റി ടൂൾ ആണത്. നിങ്ങൾ പരീക്ഷിച്ചു നോക്കി വ്യത്യാസങ്ങൾ കണ്ടറിയുക!