നിങ്ങളുടെ കുട്ടികൾ ഇഷ്ടപ്പെടുന്ന മൂന്ന് വിർച്ച്വൽ ഫീൽഡ് ട്രിപ്പുകൾ

 

ഒരു അധ്യാപകനെ സംബന്ധിച്ചിടത്തോളം പഠനത്തിൽ മുഴുകിയിരിക്കുന്നഒരു ക്ലാസ്റൂമിനേക്കാൾ സന്തോഷം നൽകുന്ന മറ്റൊന്നും ഇല്ല.കുട്ടികൾ ഭൂരിപക്ഷവും ക്ലാസൽൽ ശ്രദ്ധിക്കുകയും വിഷയം സംബന്ധിച്ച ചോദ്യങ്ങൾ ചോദിക്കുകയും ചെയ്താൽ അധ്യാപകർ തൃപ്തരായി. വാസ്തവത്തിൽ, ഉച്ചഭക്ഷണത്തിനു ശേഷമോ അല്ലെങ്കിൽ നീണ്ട സ്കൂൾ ദിനം അവസാനിക്കുന്നതിനു മുമ്പുള്ള പിരിയഡിലോ ഇതൽപം ബുദ്ധിമുട്ടുതന്നെയാണ്.

വിർച്ച്വൽ ഫീൽഡ് ട്രിപ്പുകൾ ഒരുക്കുക

ഒരു പി.സി. ഉപയോഗിച്ച്, നിങ്ങളുടെ വിദ്യാർത്ഥികൾക്ക് ക്ലാസ്റൂമിന്റെ സൗകര്യത്തിൽ നിന്ന് കൊണ്ടു തന്നെ അവർ ഒരിക്കലും മുമ്പ് കണ്ടിട്ടില്ലാത്ത ഒരു സ്ഥലത്തെ കാണിക്കുക. ഈ പ്രവർത്തനങ്ങൾ നിങ്ങളുടെ ക്ലാസ്സിനെ ഊർജ്ജിതമാക്കുകയും ഒട്ടനവധി ചോദ്യങ്ങൾ ചോദിക്കുവാൻ അവരെ പ്രേരിപ്പിക്കുകയും ചെയ്യും. അവിടെ പ്രതിപാദിക്കുന്ന ആശയങ്ങൾ എളുപ്പത്തിൽ ഓർക്കാൻ ഇത് അവരെ സഹായിക്കും. ഓരോ അധ്യായങ്ങളും കാണാ പാഠം പഠിക്കേണ്ടതില്ല.

നിങ്ങൾക്ക് ആരംഭം കുറിക്കാൻ മൂന്ന് പ്രശസ്തമായ വിർച്ച്വൽ ഫീൽഡ് ട്രിപ്പുകൾ ഇതാ - ഇതിനായി ഒരു പിസി ഉണ്ടെന്ന് ഉറപ്പാക്കുക.

1) ഡിസ്കവറി എജുക്കേഷൻ

വിഷയം, ഗ്രേഡ്, തീം എന്നിവ പ്രകാരം വിഭജിക്കപ്പെട്ടിട്ടുള്ള - ഡിസ്കവറി എജുക്കേഷൻ നിങ്ങളുടെ വിദ്യാർത്ഥികൾക്ക് ആഴ്ചതോറും ഉള്ള ഒരു വിഷയം ആയി ചേർക്കാം. എർത്ത് ആൻഡ് സ്പെയ്സ് സയൻസ്, ടെക്നോളജി, ഹിസ്റ്ററി തുടങ്ങി ഒട്ടേറെ വിഷയങ്ങൾ ഉൾക്കൊള്ളുന്നവയാണ് ഇത്. ഏറ്റവും പുതിയതും ഏറ്റവും സാങ്കേതിക തികവുള്ളതുമായ ഫൂട്ടേജുകളുണ് ഇതിൽ ഉള്ളത്. ഉദാഹരണത്തിന്, തുണ്ട്ര വിർച്ച്വൽ എക്സ്പീരിയൻസിൽ[1] ധ്രുവക്കരടികളുടെ വാർഷിക കുടിയേറ്റത്തെിൽ യഥാർത്ഥലോകത്തെ നിങ്ങളുടെ ക്ലാസ്റൂമിൽ കൊണ്ടുവന്ന് ഏറ്റവും മനോഹരവും ആകർഷകവുമായ രീതിയിൽ നിങ്ങളുടെ കുട്ടികളെ കാണിക്കുന്നു..

 

2. ഗൂഗിൾ എർത്ത്

ലോകമെമ്പാടും ഉള്ള വിദൂര സ്ഥലങ്ങൾ തന്റെ വിദ്യാർത്ഥികൾക്കു മുമ്പിൽ പ്രദർശിപ്പിക്കുന്നതിന് ഒരു അധ്യാപകനു ലഭിക്കാവുന്ന ഒരു പറുദീസയാണ് ഗൂഗിൾ എർത്ത്[2]. ഇതിലെ ബിൽട്ട് ഇൻ ലെസ്സൻ പ്ലാനുകൾ നിങ്ങൾക്ക് പൂർണ്ണമായി പ്രയോജനപ്പെടുത്താനാകും. അക്ഷരാർത്ഥത്തിൽ പറഞ്ഞാൽ, ലോകം മുഴുവൻ നിങ്ങളുടെ പിസി ബ്രൗസറിൽ ഉണ്ട്. ഗ്വാട്ടിമാലയിലെ ആന്റിഗുവായിലുള്ള ഫ്ളാവ്ര്അ മൊസൈക മുതൽ ഇറ്റലിയിലെ ഫ്ളോറൻസിലുള്ള ഫയർ വർക്കുകൾ വരെ, ലോകമെമ്പാടുമുള്ള, നിങ്ങളുടെ വിദ്യാർത്ഥികൾ കാണാൻ ആഗ്രഹിക്കുന്നതെന്തും പര്യവേക്ഷണം ചെയ്യുക

 

3) സൂം എർത്ത്

നിങ്ങളുടെ വിദ്യാർത്ഥികൾക്ക് ലോകത്തെ ഗ്ലോബൽ ലൈവ് സാറ്റലൈറ്റ് ഫീഡിന്റെ സഹായത്തോടെ അക്ഷരാർത്ഥത്തിൽ ആകാശത്തു നിന്ന് കാണാൻ സാധിക്കുന്ന ഒരു പ്രോഗ്രാം ആണ് സൂം എർത്ത്. ഇതിലെ 'ലൊക്കേറ്റ് മീ' എന്ന സവിശേഷതയിലൂടെ പ്രാദേശിക ചരിത്രം, നഗര-നിർദ്ദിഷ്ട കാലാവസ്ഥ, സമൂഹം പൊതുവായി തുടങ്ങിയ വിവരങ്ങൾ ലഭിക്കും. ഓരോ ക്ലാസുകളും അവരുടെ വേഗതയിൽ വിവരങ്ങൾ പര്യവേഷണം നടത്തുകയും അവസാനം ഓരോരുത്തരും പഠിച്ച കാര്യങ്ങൾ പങ്കുവയ്ക്കുകയും ചെയ്യട്ടെ.

തുടക്കത്തിൽ , പാഠ്യപദ്ധതിയിൽ നിന്നും അകന്നു പോകുന്നതായി നിങ്ങൾക്ക് തോന്നാം, പക്ഷേ, ശരിയായ ലെസ്സൻ പ്ലാനിംഗിലൂടെ നിങ്ങളുടെ വിദ്യാർത്ഥികൾ കൂടുതൽ പഠിക്കാൻ ആഗ്രഹിക്കും!