മൂന്നു മാർഗ്ഗത്തിലൂടെ നിങ്ങളുടെ വിദ്യാർത്ഥികളെ സ്വതന്ത്ര പഠിതാക്കളാകാൻ ഒരു പിസി സഹായിക്കുന്നു

 

സ്കൂളിലേക്കും സ്കൂളിൽ നിന്നും ദിവസേനയുള്ള യാത്ര

ഒരു മുഴുവൻ ദിവസ ക്ലാസുകൾ

പാഠ്യേതര പ്രവർത്തനങ്ങൾ

ട്യൂഷനുകൾ

ഗ്രൂപ്പ് പ്രോജക്ടുകൾ

ഹോംവർക്ക്

അതിനിടയിൽ കളിക്കാർ കുറച്ചു സമയം

പിന്നെ ഒടുവിൽ സ്വതന്ത്രമായ പഠനം

സ്കൂൾ പഠന സമയത്ത് നിങ്ങളുടെ സാധാരണ വിദ്യാർത്ഥികളുടെ ഏകദേശ ഷെഡ്യൂൾ ആണിത് ...

സ്വതന്ത്രമായ പഠനമ വളരെ പ്രധാനപ്പെട്ടതാണെന്ന് പറയേണ്ടതില്ല. ദിവസം മുഴുവനും ചിലവഴിച്ചതിന്റെ ക്ഷീണത്തിൽ കുട്ടികൾ മിക്കപ്പോഴും അവസാനം കുറഞ്ഞ സമയം മാത്രം ഇതിനായി മാറ്റിവയ്ക്കും

അതുകൊണ്ട് നിങ്ങളുടെ വിദ്യാർഥികളെ സഹായിക്കാൻ നിങ്ങൾക്ക് എന്തു ചെയ്യാനാകും?

1) അവർക്ക് എന്താണ് താല്പര്യം എന്ന് അവർ കണ്ടെത്തട്ടെ?

ക്ലാസ് കഴിഞ്ഞാൽ, നിങ്ങൾ പഠിച്ച കാര്യങ്ങളിൽ ഏറ്റവും കൂടുതൽ താല്പര്യം എന്തിനോടാണെന്ന് നിങ്ങളുടെ വിദ്യാർത്ഥികളോട് ചോദിക്കുക.
പുതിയതായി കണ്ടെത്തിയ താൽപര്യം വളർത്തുന്നതിന് ആ പ്രത്യേക വിഷയത്തെക്കുറിച്ച് ഗവേഷണം നടത്താൻ ഗൃഹപാഠം നൽകുക. ഇത് എല്ലാ പ്രായക്കാർക്കും എല്ലാ വിഷയങ്ങളിലും പ്രവർത്തിക്കും. കൂടാതെ, Wikipedia, Quora ,Google Scholar എന്നിവയുടെ പരമാവധി പ്രയോജനം ലഭ്യമാക്കി വിഷയത്തിൽ ആഴത്തിൽ പഠനം നടത്തി ക്ലാസിൽ അവതരിപ്പിക്കാൻ നിങ്ങളുടെ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുക.

2) ഡിഐവൈ പ്രോജക്ടുകൾ ഉൾപ്പെടുത്തുക

Instructables ഉപയോഗിച്ച് വിദ്യാർത്ഥികൾക്ക് നിങ്ങൾ ക്ലാസിൽ പഠിപ്പിച്ച എല്ലാ കാര്യങ്ങളും യഥാർത്ഥ ജീവിതത്തിലേക്ക് ബന്ധിപ്പിച്ചുകൊണ്ട് വിശാലമായ പ്രൊജക്ടുകൾ തയ്യാറാക്കാൻ വിദ്യാർത്ഥികൾക്ക് സാധിക്കുന്നു. ഇവ ഒരു പടി കൂടി മുന്നോട്ടുകൊണ്ടുപോകാൻ, നിങ്ങളുടെ വിദ്യാർത്ഥികളോട് അവർ പഠിച്ച കാര്യം ഒരു ഉപന്യാസം, പ്രസന്റേഷൻ അല്ലെങ്കിൽ ഒരു ഹ്രസ്വ വീഡിയോ ആയിപങ്കിടാൻ ആവശ്യപ്പെടുക. അങ്ങനെ അവർ പഠിക്കുന്ന കാര്യങ്ങളെക്കുറിച്ച് നിങ്ങൾക്ക് മനസ്സിലാക്കുവാൻ സാധിക്കും. സ്വതന്ത്ര പഠനവും ഗൃഹപാഠവും പരസ്പര ബന്ധിതമാണെന്നത് നിങ്ങൾ ശ്രദ്ധിച്ചിരിക്കാം. വേറിട്ട ആശയങ്ങളിലൂടെ ഗൃഹപാഠം നടത്തുന്നത് നിങ്ങളുടെ വിദ്യാർത്ഥികളിൽ കൂടുതൽ താത്പര്യം ജനിപ്പിക്കുന്നതിനും വിഷയം കൂടുതൽ ഇഷ്ടപ്പെടുന്നതിനും സഹായിക്കും!

3) മൈൻഡ് മാപ്പിംഗ് പ്രോത്സാഹിപ്പിക്കുക

മൈൻഡ് മാപ്പിംഗ് പ്രക്രിയ ആരംഭിക്കുന്നത് ഒരു കാതലായ സിദ്ധാന്തം അല്ലെങ്കിൽ ഒരു ആശയംകൊണ്ടാണ്, ഇത് വുവിധ ആശയങ്ങളിലേക്കും ചിന്തകളിലേക്കും വളരുന്നു. പഠന രീതി നിങ്ങളുടെ വിദ്യാർത്ഥികൾക്ക് അവർ വീട്ടിലെത്തുമ്പോൾ ക്ലാസിൽ പഠിപ്പിക്കുന്ന സങ്കീർണ്ണ വിവരങ്ങൾ മനസ്സിലാക്കാനും ഉൾക്കൊള്ളാനും പ്രാപ്തമാക്കും. എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയുന്ന ഡിജിറ്റൽ മൈൻഡ് മാപ്പുകൾ സൃഷ്ടിക്കാൻ, നിങ്ങളുടെ വിദ്യാർത്ഥികളെ വീട്ടിലിരുന്ന് MindMeister, Mindmaple എന്നിവ പരീക്ഷിക്കുവാനും സ്കൂളിൽ സുഹൃത്തുക്കളുമായി അവരുടെ മാപ്പുകൾ പങ്കിടുവാനും ആവശ്യപ്പെടുക. നിങ്ങളുടെ വിദ്യാർത്ഥികളെ യഥാർത്ഥത്തിൽ ഉത്തേജിതരാക്കാൻ മൊത്തം ആക്ടിവിറ്റിയും ഒരു മത്സരമായി അവതരിപ്പിക്കാനും നിങ്ങൾക്ക് സാധിക്കും.

ഓരോ അധ്യായങ്ങളും കാണാപാഠം പഠിക്കുക എന്നത് നമ്മുടെ പഠന സംസ്കാരത്തിന്റെ ഭാഗമായിത്തീർന്നിട്ടുണ്ട്, ഒരുമിച്ച് ശ്രമിച്ചാൽ കാലക്രമേണെ അതു മാറ്റാൻ കഴിയും.