പുതിയ വാക്കുകൾ മനസിലാക്കാൻ പിസി മൂന്ന് വിധത്തിൽ സഹായിക്കും

 
വാക്കുകൾ നമ്മുടെയെല്ലാം ചുറ്റും ഉണ്ട്. നമ്മുടെ സംഭാഷണങ്ങളിലെ അടുക്ക് കട്ടകളാണവ, സ്കൂളിൽ നിങ്ങൾ പഠിക്കുന്ന വിഷയങ്ങൾ, നിങ്ങൾ ആസ്വദിക്കുന്ന എല്ലാ കാര്യങ്ങളും - ടി.വി. ഷോകൾ, ക്രിക്കറ്റ് മത്സരങ്ങൾ തുടങ്ങിയവയിലെല്ലാം വാക്കുകൾ ഉണ്ട്. അപ്പോൾ, നിങ്ങൾ പുതിയ വാക്കുകൾ പഠിക്കുന്നത് എങ്ങനെയാണ്?
 
1) വായിക്കുക, വായിക്കുക, വായിക്കുക!
 
മുതിർന്നവർ ഉൾപ്പെടെയുള്ള എല്ലാ പ്രായവിഭാഗത്തിലുള്ളവർക്കും നൽകാവുന്ന ഏറ്റവുമധികം പരീക്ഷിച്ചു വിജയിച്ചിട്ടുള്ള ഒരു ഉപദേശമാണിത്. ദിവസവും വായിക്കുന്നത് പുതിയ പദങ്ങൾ പഠിക്കാനും ആ വാക്ക് ഉപയോഗിച്ച ഭാഷാ സന്ദർഭം മനസ്സിലാക്കുന്നതിനും സാധിക്കുന്നു. അങ്ങനെ പദസമ്പത്ത് മെച്ചപ്പെടുത്തുന്നതിനു സാധിക്കുന്നു. വായന ദീർഘകാലാടിസ്ഥാനത്തിൽ നിലനിർത്തുന്നതിനുള്ള ഒരു സൂത്രം നിങ്ങൾക്ക് താൽപര്യമുള്ളവ വായിക്കുക എന്നതാണ്. നിങ്ങളുടെ സ്കൂൾ ലൈബ്രറിയിലേക്കോ അല്ലെങ്കിൽ Good Reads [1], Read Any Book [2] എന്നിവയിലേക്കോ പോയി ഫിക്ഷനുകളോ അല്ലെങ്കിൽ നോൺ ഫിക്ഷനുകളോ തിരഞ്ഞെടുത്ത് വായിക്കാം ദൈർഘ്യമേറിയ വായനകൾ നിങ്ങൾക്ക് വിരസത ഉണ്ടാക്കുന്നു എങ്കിൽ Flipboard [3], In Shorts [4]  പോലുള്ള ന്യൂസ് അഗ്രഗേറ്ററ് വെബ്സൈറ്റുകളിലേക്ക് സബ്സ്ക്രൈബ് ചെയ്യുക, ഇവിടെ നിങ്ങളുടെ ഇഷ്ടപ്രകാരം നിങ്ങൾക്കായി ലേഖനങ്ങൾ തിരഞ്ഞെടുത്തു തരുന്നതാണ്.
 
2) അതെ, നിങ്ങൾക്ക് കളിക്കാനും പഠിക്കാനും
 
കഴിയുംവെല്ലുവിളികൾ ഇഷ്ടമാണോ? The Problem Site [5] , EceEnglish [6] , Free Rice [7]  എന്നിവയിൽ നിന്ന് നിന്ന് നിങ്ങളെ യഥാർത്ഥത്തിൽ പ്രചോദിപ്പിക്കുന്ന ഒരു ഗെയിം തിരഞ്ഞെടുക്കുക. സ്കൂളിൽ ഇടവേള സമയത്തോ അവധി ദിവസങ്ങളിൽ വീടിനകത്തും നിങ്ങളുടെ കമ്പ്യൂട്ടറിൽ ഒരു ഗ്രൂപ്പ് ഉണ്ടാക്കി നിങ്ങൾക്ക് കളിക്കാം. ഇതിലെ ഏറ്റവും മികച്ച ഭാഗം നിങ്ങൾക്ക് ഒരിക്കലും *ബോറടിക്കില്ല* എന്നതു തന്നെ. അതു കാരണം ഇടയ്ക്ക് ഉപേക്ഷിക്കുകയുമില്ല. നിങ്ങളുടെ സ്വന്തം മികച്ച സ്കോർ അല്ലെങ്കിൽ നിങ്ങളുടെ സുഹൃത്തിന്റെ മികച്ച സ്കോർ മറികടക്കുക, നിങ്ങളുടെ പ്രചോദനം എന്തുതന്നെയായാലും - ഒരു ദിവസം ഒരു ഗെയിം കളിച്ചാൽ പോലും ഒരു വാക്കോ രണ്ട് വാക്കോ നിങ്ങൾക്ക് സ്വന്തമാക്കാൻ. കളിച്ചു നോക്കൂ, വ്യത്യാസം കണ്ടറിയാം.!
 
3) ഒരു ദിവസം ഒരു വാക്ക് വെല്ലുവിളി
 
നിങ്ങളുടെ സ്വന്തം ഗെയിം ആവിഷ്കരിക്കുവാനുള്ള ആശയം നിങ്ങൾക്ക് ഇഷ്ടപ്പെട്ടെങ്കിൽ, ഒരു വാക്ക് ഒരു ദിവസം എന്ന വെല്ലുവിളി ഏറ്റെടുക്കുക. നിങ്ങളുടെ സഹപാഠികൾ, സുഹൃത്തുക്കൾ, ട്യൂഷൻ ഗ്രൂപ്പ്, അല്ലെങ്കിൽ നിങ്ങളുടെ കുടുംബാംഗങ്ങൾക്കിടയിൽ Word Think [8]  സഹായത്തോടെ നിങ്ങൾക്ക് ഇത് ചെയ്യാൻ കഴിയും. ഒരു ഗ്രൂപ്പിൽ ഇത് എങ്ങനെ പ്രവർത്തിപ്പിക്കാം എന്ന് ഇതാ നോക്കാംഃ

1) വെബ്സൈറ്റിൽ നിന്നും വാക്കുകളും അർഥവും കണ്ടെത്താൻ ഒരു വ്യക്തിയെ, ഒരു മോഡറേറ്ററെ നിയോഗിക്കുക.
2) എല്ലാ ഗ്രൂപ്പ് അംഗങ്ങളോടും അതിന്റെ അർത്ഥം എഴുതാൻ ആവശ്യപ്പെടുക
3) മോഡറേറ്റർ ഇത് പരിശോധിക്കുകയും ശരിയായ ഉത്തരത്തിന് ഒരു പോയിന്റ് നൽകുകയും ചെയ്യുന്നു.

അവസാനം പോയിന്റുകൾ കൂട്ടി നോക്കി വിജയിയെ കണ്ടെത്തുകയും അവൻ അല്ലെങ്കിൽ അവൾ തനിക്ക് എന്താണ് വേണ്ടതെന്ന് തീരുമാനിക്കുകയും ചെയ്യും !

നിങ്ങളുടെ കുട്ടി ഇന്ന് പഠിച്ച പുതിയ വാക്ക് ഏതാണെന്ന് #DellAarambh ൽ ഞങ്ങളോട് ട്വീറ്റ് ചെയ്യുക.