ക്ലൗഡ് സ്റ്റോറേജിൽ നിന്ന് അധ്യാപകർക്ക് പ്രയോജനം നേടാനുള്ള മൂന്ന് വഴികൾ

 

 

എന്താണ് ക്ലൗഡ് സ്റ്റോറേജ്?

നിങ്ങളുടെ പ്രധാന ഡാറ്റ സംഭരിച്ചു വയ്ക്കാനായി ഉപയോഗിക്കാൻ കഴിയുന്ന ഓൺലൈൻ സംഭരണമാണ് ക്ലൗഡ് സ്റ്റോറേജ്. എക്സ്റ്റേണൽ ഹാർഡ് ഡ്രൈവുകൾ അല്ലെങ്കിൽ യുഎസ്ബി ഫ്ളാഷ് ഡ്രൈവുകൾ പോലുള്ള ഫിസിക്കൽ സ്റ്റോറേജ് ഡിവൈസുകളിൽ നിങ്ങളുടെ ഫയലുകൾ ഒരു ബാക്കപ്പ് സൂക്ഷിക്കുന്നത് പോലെ, നിങ്ങൾക്ക് ആവശ്യമുള്ളവയെല്ലാം വിദൂരമായി സംഭരിക്കാവുന്ന സുരക്ഷിത മാർഗ്ഗമാണ് ക്ലൗഡ് സ്റ്റോറേജ്. ഫയലുകൾ സംഭരിക്കുന്നതിനും വിർച്വൽ സ്റ്റോറേജ് സ്പേസ് ക്രമീകരിക്കുന്നതിനും ടൂൾസ് ഉപയോഗിച്ചുകൊണ്ടാണ് വിർച്വൽ സെർവറുകളുടെ വലിഅ നെറ്റ്വർക്ക് ഓൺലൈൻ സ്റ്റോറേജ് സൊലൂഷൻ നൽകുന്നത്.

ഒരു അധ്യാപകനെന്ന നിലയിൽ, ക്ലൗഡ് സ്റ്റോറേജ് ഉപയോഗിക്കുന്നതിലൂടെ എനിക്ക് എങ്ങനെ നേട്ടമുണ്ടാകും?

1. വിദ്യാർത്ഥികൾക്ക് 24/7 പഠന വിഭവങ്ങളിലേക്ക് പ്രവേശനം നൽകുക

നിങ്ങൾ തിരഞ്ഞെടുക്കുന്ന ക്ലൗഡ് സ്റ്റോറേജ് ദാതാവ് ആരുമായിക്കോട്ടെ, നിങ്ങളുടെ വിദ്യാർത്ഥികൾ എവിടെയും ഏത് സമയത്തും പഠന വിഭവങ്ങൾ (പാഠ സംഗ്രഹങ്ങൾ, വെബ്സൈറ്റുകൾ, വീഡിയോകൾ, ക്വിസ്, ഗെയിമുകൾ, അസൈൻമെന്റുകൾ തുടങ്ങിയവ) ആക്സസ് ചെയ്യാൻ കഴിയും. ഇത് വിദ്യാർത്ഥികൾക്ക് ക്ലാസുകളിൽ വെറുതെ നോട്ട് എഴുതുന്നതിനു പകരം ശ്രദ്ധയോടെ കേൾക്കാൻ അനുവദിക്കുന്നു.

2. വിദ്യാർത്ഥികളുടെ പുരോഗതി നിരീക്ഷിക്കുക

ഗ്രൂപ്പ് പ്രോജക്ടുകൾ അവലോകനം ചെയ്യുന്ന സമയത്ത്, ഓരോ വിദ്യാർത്ഥിയുടെയും കരുത്തും ബലഹീനതകളും തിരിച്ചറിയുന്നതും ആരൊക്കെയാണ് കൂടുതൽ സംഭാവന ചെയ്തതെന്നു മനസ്സിലാക്കുന്നതിനും ക്ലൗഡ് നിങ്ങളെ സഹായിക്കുന്നു. സമാനമായി, ഉപന്യാസങ്ങളും പ്രെസന്റേഷനും പോലുള്ളള്ളോരോരുത്തരുടെയും അസൈൻമെന്റുകൾക്ക്, ആവശ്യമുള്ളപ്പോൾ വിദ്യാർത്ഥികൾക്ക് അധിക പിസി റിസോഴ്സുകൾ നൽകാൻ കഴിയും.

3. വേഗതയേറിയ ടെസ്റ്റ് ഫലങ്ങൾ

കൂടുതൽ ടെസ്റ്റുകൾ ഇടയ്ക്കിടെ നടത്താനും, ഫലങ്ങൾ വേഗത്തിൽ പങ്കിടാനും സാധിക്കും (വാസ്തവത്തിൽ, അത് ഓട്ടോമേറ്റ് ചെയ്യുകയാണെങ്കിൽ ഉടനടി), അങ്ങനെ വിദ്യാർത്ഥികൾക്ക് അവർ യഥാർത്ഥത്തിൽ എവിടെ എത്തി നിൽക്കുന്നു എന്നും പരീക്ഷക്കു മുമ്പ് എവിടെയാണ് കൂടുതൽ ശ്രദ്ധിക്കേണ്ടതെന്നും അറിയാൻ കഴിയും! ഇത്ര വേഗത്തിൽ ഫലങ്ങൾ ലഭിക്കുന്നത് നിങ്ങളുടെ ക്ലാസ്സിനെ കൂടുതൽ ആകർഷകമാക്കുകയും കുട്ടികൾക്ക് പ്രചോദനമാകുുകയും ചെയ്യും.

ഞാൻ ഏത് ക്ലൗഡ് സ്റ്റോറേജ് ഓപ്ഷൻ ഉപയോഗിക്കണം?

വില (മിക്ക സേവനങ്ങളും സൗജന്യമായി ഉപയോഗിക്കാം), സുരക്ഷ, സ്വകാര്യത ക്രമീകരണങ്ങൾ, ഉപയോഗിക്കാൻ എത്രത്തോളം എളുപ്പമാണ് എന്നീ കാര്യങ്ങൾ നിങ്ങൾ മനസ്സിൽ സൂക്ഷിക്കണം. നിങ്ങളുടെ ക്ലാസ്, പ്രൊഫഷണൽ ഡെവലപ്പ്മെന്റ് ലക്ഷ്യങ്ങൾ എന്നിവ അനുസരിച്ച് അവയുടെ പ്രവർത്തങ്ങളും വ്യക്തിഗത ആവശ്യകതകളും സംബന്ധിച്ച കാര്യങ്ങളും സമയം എടുത്ത് മനസ്സിലാക്കണം.

Amazon Drive , Google Drive തുടങ്ങിയ നിരവധി ഓപ്ഷനുകളുണ്ട് - എന്നിരുന്നാലും, നിങ്ങളുടെ ഇഷ്ടാനുസരണമുള്ള ഓപ്ഷൻ, താങ്കളുടെ തന്നെ Wikispaces Classroom സജ്ജീകരിക്കുകയാണ്.