മൂന്നു വഴികളിൽ സാങ്കേതികവിദ്യ നിങ്ങളെ സഹായിക്കും #BalanceForBetter!

 

 

മനുഷ്യ ജീവിതം കൂടുതൽ മെച്ചപ്പെടുത്താനായാണ് കമ്പ്യൂട്ടർ രൂപകൽപ്പന ചെയ്തിട്ടുള്ളത്. വർഷങ്ങൾ കടന്നുപോകവെ അത് സാങ്കേതികമായ പുരോഗതിയിലൂടെ ഇന്നു ചെയ്യുന്നതും അതു തന്നെയാണ് -#BalanceForBetter നായി നമ്മെ സഹായിക്കുന്നു. സ്ത്രീകൾക്ക് ഇന്നത്തെ വേഗതയേറിയ ലോകത്തിലെ പല വെല്ലുവിളികളെയും നേരിടുന്നതിന്, പിസി ഒരു നല്ല ഉപകരണമാണ്.

 

1. വൈദഗ്ദ്ധ്യം ഉയര്&zwjത്തുക

 

 

ഒരു ഉപകരണം എങ്ങനെയാണ് പ്രവർത്തിക്കേണ്ടതെന്നറിയുന്നതിനു മുൻപ്, അല്ലെങ്കിൽ പുതിയ ഭാഷ പഠിക്കുന്നതിനു മുമ്പ് നിങ്ങളുടെ നിലവിലുള്ള വൈദഗ്ധ്യം വികസിപ്പിക്കുന്നതിന്, അല്ലെങ്കിൽ പൂർണ്ണമായും പുതിയത് പഠിക്കുന്നതിന് പിസികൾ ഉപകാരപ്രദമാകും. തൊഴിൽപരമെന്നോ വിനോദമെന്നോ വിഭജനം ഇല്ലെന്നതാണ് ഏറ്റവും മികച്ച ഭാഗം – ആകാശമാണ് അക്ഷരാർത്ഥത്തിൽ നിങ്ങളുടെ പരിധി!

 

2. ജോലി + ജീവിത ഏകീകരണം

 

 

"ബാലൻസ്" അഥവാ സംതുല്ലനത്തെ കുറിച്ച് ഒരുപാട് ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും യഥാർത്ഥ ത്തിൽ വേണ്ടത് ഏകീകരണമാണ്. ജോലിസ്ഥലത്തേക്ക് യാത്ര ചെയ്യാതെ നിങ്ങളുടെ സ്വീകരണമുറിയിൽ നിന്ന് അടിയന്തരമായി ഇ-മെയിലുകൾക്ക് മറുപടി നൽകാനാകുമ്പോളതുണ്ടാകുന്നു. അത് നല്ലതാണെന്നു മാത്രമല്ല, നിങ്ങളുടെ സമ്മര്&zwjദ്ദം കുറയ്ക്കാനത് അത്യുത്തമമാണ്.

 

3. സ്ട്രീംലൈൻ സ്റ്റഫ്

ദൈനംദിന തിരക്കുകളിലൂടെയാണ് നാം എന്നും സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. ഒരു പിസി കൈവശം വന്നാൽ വിവിധ ചുമതലകൾ ക്രമീകരിക്കാൻ അതു സഹായിക്കും. ജോലിക്ക് വേണ്ടി, ടാസ്ക് ലിസ്റ്റുകൾ ഉണ്ടാക്കാനും, കൃത്യസമയത്ത് ഇത് പ്രാവർത്തികമാക്കുന്നതിൽ കാര്യക്ഷമത നിലനിർത്താനും ഒരു പിസിയിലൂടെ സാധിക്കും. വീടിലാകട്ടെ, നിങ്ങളുടെ അവധിക്കാല ബജറ്റ് തരം തിരിക്കുന്നതു മുതൽ വീടിന്&zwjറെ നവീകരണത്തിന്&zwjറെ പ്ലാനിംഗ് വരെ പി.സി.കൾ സഹായിക്കുന്നു.

 

നിങ്ങൾക്ക് ഒരു പിസി ഉണ്ടെങ്കിൽ, നിങ്ങൾക്ക് സ്വയം ശാക്തീകരിക്കാനും നിങ്ങൾക്ക് കൈവരിക്കാനാഗ്രഹിക്കുന്നതെല്ലാം നേടുവാനും സാധിക്കും - അത് ഒരു ചെറിയ കോഴ്സോ, നിങ്ങളുടെ സ്വന്തം ബിസിനസോ അല്ലെങ്കിൽ നിങ്ങളുടെ ജോലിയോ എന്തുമാകട്ടെ. നിങ്ങൾ മികച്ചതിനായുള്ള സംതുലനം നേടുന്നതിന് ആദ്യ നടപടി എടുക്കാൻ തയ്യാറാകുകയാണ് വേണ്ടത്.