വസ്തുതകളെ സങ്കൽപ്പങ്ങളിൽ നിന്ന് ഓൺലൈനിൽ വേർതിരിച്ചറിയാൻ മൂന്ന് വഴികൾ

 

കോളിൻസ് നിഘണ്ടു 2017-ലെ വേഡ്സ് ഓഫ് ദി ഇയർ ആയി ഔദ്യോഗികമായി നാമകരണം ചെയ്ത ഫേക്ക് ന്യൂസ് അഥവാ 'വ്യാജ വാർത്ത' എന്നത് അനാവശ്യ സമ്മർദ്ദം, പരിഭ്രാന്തി, ആശയക്കുഴപ്പം എന്നിവയ്ക്ക് കാരണമായേക്കാവുന്ന കാര്യമാണ്. [1]

ചിലപ്പോൾ പഴയ വാർത്തകൾ ലൈവ് ബ്രേക്കിംഗ് ന്യൂസ് ആയി തെറ്റിദ്ധരിപ്പിക്കുന്ന ചിത്രങ്ങളും വീഡിയോകളും സഹിതം അവതരിപ്പിക്കപ്പെടുന്നു.സോഷ്യൽ മീഡിയയിലും വാട്സ് ആപ്പിലും ആണ് ഇത്തരത്തിൽ അവിശ്വസനീയമായ തലക്കെട്ടുകളോടെ ലേഖനങ്ങൾ വരുന്നത്.

ഏതു വിധത്തിൽ ആയാലും വാസ്തവം എന്തെന്ന് വേർതിരിച്ചെടുക്കാൻ ബുദ്ധിമുട്ടാണ്, ചെറുപ്പവും ഇതു വിശ്വസിച്ചേക്കാവുന്ന പ്രായത്തിലുമുള്ള കുട്ടികളുടെ മാതാപിതാക്കളിൽ ഇവ സൃഷ്ടിക്കുന്ന ആശങ്ക ചില്ലറയല്ല..

വ്യാജ വാർത്തകളിൽ 'വ്യാജമായത്' കണ്ടെത്തുന്നതിന് നിങ്ങൾക്ക് ഇതാ നല്ലൊരു ചെക്ക്ലിസ്റ്റ്:

1) എഴുത്തുകാരൻ പക്ഷപാതിയാണ്

ഒരു പ്രത്യേക ഓർഗനൈസേഷനോടോ വ്യക്തിയോടോ പക്ഷപാതിത്വം പുലർത്തുന്നു എന്നത് ആ രചനയുടെ വീക്ഷണം സംതുലിതമായ ഒന്നല്ല എന്നതിന്റെ ഒരു വലിയ അടയാളമാണ്. എല്ലാ കാഴ്ചപ്പാടുകൾക്കും ന്യായമായ ഒരു അവസരം നൽകാതിരിക്കുന്നതിലൂടെ ഒരു പ്രത്യേക ഭാഗത്തിന്റെ അഭിപ്രായത്തിന് മറ്റേതിനേക്കാൾ കൂടുതൽ ശ്രദ്ധ നൽകുന്നു. ഇത് ഒരു വ്യക്തിയുടെ അഭിപ്രായത്തെ എളുപ്പത്തിൽ മാറ്റാനാകും, പ്രത്യേകിച്ചും എഴുത്തിലെ പക്ഷപാതിത്വത്തെ പിന്തുണയ്ക്കുന്നതിന് ചിത്രങ്ങളോ വീഡിയോകളോ ഒപ്പം ഉണ്ടെങ്കിൽ.

2) അമിത നാടകീയതയുടെ ഘടകങ്ങൾ

കള്ളപ്പണം കണ്ടെത്താൻ പുതിയ കറൻസി നോട്ടുകളിൽ ജിപിഎസ് ചിപ്പ്
- ഇത് വ്യാജ വാർത്തയാണെന്ന് ആർബിഐ സ്ഥിരീകരിച്ചു. [2]

പ്രസിഡന്റ് കോവിന്ദിന് ഒരു മണിക്കൂറിൽ 3 ദശലക്ഷം ഫോളോവേഴ്സ്
എല്ലാ ഇന്ത്യൻ പ്രസിഡണ്ടുമാരും ഒരേ ട്വിറ്റർ അക്കൗണ്ടാണ് ഉപയോഗിക്കുന്നത്. മുൻ പ്രസിഡന്റ് പ്രണബ് മുഖർജിയുടെ വഃഓളേവേഴ്സ് ആണ് പ്രസിഡണ്ട് കോവിന്ദിന് ലഭിച്ചത്. [3]

2030 ൽ ചൊവ്വയിലേക്ക് പോകാൻ ഹരിയാനയിൽ നിന്നുള്ള ജസ്ലീൻ കൗറിനെ നാസ തിരഞ്ഞെടുത്തു.
പിഎച്ച്ഡി വിദ്യാർത്ഥിനിയും ഗവേഷകയുമായ അവൾ , താനിപ്പോഴും ഒരു 'ബഹിരാകാശ യാത്ര' ആഗ്രഹിച്ചിരിക്കുന്ന ആൾ മാത്രമാണെന്ന് വ്യക്തമാക്കി. [4]

വളരെ അതിശയോക്തിപരമായി അല്ലെങ്കിൽ അധികമായി തോന്നുന്ന എന്തും വ്യാജ വാർത്തയായിരിക്കാം. ഒന്നോ രണ്ടോ വാചകം വലിയ അവകാശവാദങ്ങളുന്നായിച്ചാൽ മനസ്സിലാക്കാം എന്നാൽ മുഴുവൻ ലേഖനവും പൊരുത്തപ്പെടാത്ത അവകാശവാദങ്ങളാൽ നിറഞ്ഞതാണെങ്കിൽ അതിനെ ചുവന്ന കൊടി കാണിക്കുക.

3) ഒരു സ്രോതസ് മാത്രം

ഓൺലൈനിൽ സമാനമായ ഒരു സ്റ്റോറി കണ്ടെത്താൻ നിങ്ങൾക്ക് കഴിയുന്നില്ലെങ്കിൽ അല്ലെങ്കിൽ ലേഖനത്തിന് പരിശോധിക്കുവാനായി ഒന്നിലധികം ഉറവിടങ്ങളില്ലെങ്കിൽ അത് ഒരു വ്യാജവാർത്തയായിരിക്കും. പ്രമുഖ പ്രസിദ്ധീകരണങ്ങളൊന്നും അതിനെക്കുറിച്ച് സംസാരിക്കുന്നില്ലെങ്കിൽ, ഒരു വ്യക്തിയോ അല്ലെങ്കിൽ ഗ്രൂപ്പോ പൊതു അഭിപ്രായങ്ങളിൽ മാറ്റംവരുത്താൻ പടച്ചു വിട്ട വ്യാജ വാർത്ത തന്നെ ആയിരിക്കും അത്.

പാരന്റിംഗ് എന്നത് ബുദ്ധിമുട്ട് തന്നെയാണ്, ഡിജിറ്റൽ ലോകം അതിന്റേതായ വെല്ലുവിളികളും നമ്മുടെ മുന്നിൽ വയ്ക്കുന്നു. എന്നിരുന്നാലും, ഒരു പിസിയും ഒരു നെറ്റ് കണക്ഷനും ശരിയായ സാങ്കേതിക വിദ്യയും കൊണ്ട് നിങ്ങൾക്കും ഒരു ഡിജിറ്റൽ പാരന്റ് ആയി മാറാൻ കഴിയും. സന്തോഷകരമായ ഡിജിറ്റൽ പാരന്റിംഗ്!