എങ്ങനെയാണ് കോഡ് ചെയ്യുന്നതെന്ന് പഠിക്കാന് സഹായിക്കുന്ന മൂന്ന് വെബ്സൈറ്റുകൾ

"ഞാൻ ഒരു ഫ്രഞ്ച് വിദ്യാർത്ഥിയും എനിക്ക് 10 വയസ്സുമുണ്ടെങ്കിൽ, ഇംഗ്ലീഷിനേക്കാൾ കോഡിംഗ് പഠിക്കാൻ കൂടുതൽ പ്രാധാന്യം നൽകുമെന്ന് ഞാൻ കരുതുന്നു. ഇംഗ്ലീഷ് പഠിക്കരുതെന്ന് ജനങ്ങളോട് ഞാൻ പറയുന്നില്ല. എന്നാൽ ലോകമെമ്പാടുമായി 7 ബില്ല്യൻ ആളുകളോട് സംസാരിക്കാന് നിങ്ങൾക്ക് കഴിയുന്ന ഒരു ഭാഷയാണിത്. ലോകത്തിലെ എല്ലാ സ്കൂളുകളിലും കോഡിങ് വേണമെന്നാണ് ഞാൻ കരുതുന്നത് " - ടിം കുക്ക്, ആപ്പിൾ ഇൻക് സിഇഒ. [1]

ഒരു കോഡർ ഒരു റോബോട്ടല്ല. ഒരു സൈബർഗ് അല്ലെങ്കിൽ വിദൂരമായി "കൃത്രിമ" ഒന്നും അല്ല. അവന് അല്ലെങ്കില് അവൾ നിങ്ങൾക്ക് അടുത്തായി ഇരിക്കുന്ന ഒരാൾ, നിങ്ങളുടെ ഏറ്റവും അടുത്ത സുഹൃത്ത് അല്ലെങ്കിൽ നിങ്ങളുടെ അയൽക്കാരൻ, വ്യക്തമായ ചിന്തകൻ ആയിരിക്കാം, ലോകത്തിൻ എളുപ്പത്തിൽ മനസ്സിലാക്കാവുന്ന കോഡ് എഴുതുന്നയാള്. എങ്ങനെ തുടങ്ങാം എന്ന് നമുക്ക് നോക്കാം:

അടിസ്ഥാനവിവരങ്ങളോടെ തുടങ്ങുക

45 മില്യണിലധികം പഠിതാക്കളുള്ള Codecademy, ഓരോ ലെവലിനും ഇന്റർഫേസുകളും ഗൈഡന്സുകളും ഉപയോഗിക്കാൻ കഴിയുന്ന ലളിതമായി കോഡിംഗ് പഠിക്കുന്നതിനുള്ള ഒരു നല്ല സ്രോതസ്സാണ്. ഓരോ കോഴ്സും നിങ്ങളുടെ മനസ്സിനെ പരിശീലിപ്പിക്കുന്നതാണ്, അടുത്ത വലിയ ആപ്ലിക്കേഷൻ ഉണ്ടാക്കാൻ പഠിക്കുന്നതിനുപകരം ഇവിടെ വ്യത്യസ്തമായി ചിന്തിക്കുന്നതിനെക്കുറിച്ചു പഠിപ്പിക്കുന്നു - നിങ്ങളുടെ പഠനത്തെ മറ്റ് വിഷയങ്ങളിലേക്കും വ്യാപിക്കാനും ഇത് സഹായിക്കുന്നു.

നിങ്ങൾ ഒരു പ്രോ ആകും വരെ പ്ലേ ചെയ്യുക

പുതിയ എന്തെങ്കിലും പഠിക്കുന്നത് രസകരവും ഒപ്പം പേടിപ്പെടുത്തുന്നതുമാണ്. പര്യവേക്ഷണം ചെയ്യാൻ ധാരാളമുള്ളതിനാൽ കോഡിംഗും അതില് നിന്ന് വ്യത്യസ്തമല്ല. കോഡിന്റെ ലോകപ്രശസ്തമായ "അവർ ഓഫ് കോഡ്" നൊപ്പം ഒരു മണിക്കൂർ സമർപ്പിച്ച് നിങ്ങൾക്കും ആരംഭിക്കാം. അവരുടെ ഗെയിം കളിക്കുന്നതിനൊപ്പം പരിശീലനം നടത്തുകയുമാകാം. നിങ്ങളുടെ സ്വന്തം ഗെയിം നിർമ്മിക്കുന്ന ക്ലാസിക് മൈന്ക്രാഫ്റ്റിൽ നിന്നുതന്നെ - എല്ലാവർക്കുമായി ഇവിടെ എന്തെങ്കിലുംഒക്കെ ഉണ്ട്.

നിങ്ങളുടെ സ്വന്തം സൃഷ്ടി കോഡ് ചെയ്യൂ

Scratch - ഒരു എംഐടി മീഡിയ ലാബ് സംരംഭം, നിങ്ങളുടെ യഥാർത്ഥ കഥകൾ, ഗെയിമുകൾ, ആനിമേഷനുകൾ തുടങ്ങിയവയ്ക്ക് ജീവൻ നല്കാൻ സഹായിക്കുന്ന ഗോ ടു വെബ്സൈറ്റ് ആണ്. കൂടുതൽ നൂതനമായ ലാംഗ്വേജുകളുടെ അടിസ്ഥാനങ്ങൾ പഠിക്കുന്നതിനിടയിൽ കൃത്യമായ കമാൻഡുകൾ ഉപയോഗിച്ച് നിങ്ങൾക്ക് എന്തെങ്കിലും സൃഷ്ടിക്കാൻ കഴിയും. കൂടാതെ, പ്രായോഗികമായ ഉപദേശം പങ്കുവെക്കുന്നതും പ്രോജക്ടുകൾക്ക് ഫീഡ്ബാക്ക് നൽകുന്നതുമായ കോഡറുകളുടെ മുഴുവൻ സമൂഹവും നിങ്ങള്ക്കൊപ്പം ഉണ്ടാകും.

ആർക്കും കോഡ് പഠിക്കാൻ കഴിയും, നിങ്ങൾക്ക് അതിൻ വേണ്ടത് ശരിയായ ഒരു പിസി ആണ്. ഏതാനും മണിക്കൂറുകൾക്കുള്ളിൽ നിങ്ങൾക്ക് അടിസ്ഥാനകാര്യങ്ങൾ തിരഞ്ഞെടുക്കാൻ കഴിയും, ഏതാനും ആഴ്ചകൾക്കുള്ളിൽ, നിങ്ങൾക്ക് ബിഗിനർ വെബ്സൈറ്റുകളും അപ്ലിക്കേഷനുകളും നിർമ്മിക്കാൻ കഴിയും. സാങ്കേതിക ലോകത്തിലെ അടുത്ത യംഗ് അച്ചീവറാകാന് നിങ്ങൾക്കാകുമോ?