ഹൈബ്രിഡ് വിദ്യാഭ്യാസം നിങ്ങളുടെ കുട്ടിക്ക് എങ്ങനെ പ്രയോജനപ്പെടുത്താം എന്നതു സംബന്ധിച്ച വിവരങ്ങൾ.

ഹൈബ്രിഡ് ലേണിംഗിൽ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിന് ഓൺലൈൻ സംവിധാനങ്ങൾ മാത്രം ഉപയോഗിക്കുന്നത് ഉൾപ്പെടുന്നു. മഹാമാരി കാരണം മിക്കവാറും എല്ലാ സ്കൂളുകളിലും ഇത് ഒരു സാധാരണ സംഗതിയായി മാറിയിരിക്കുന്നു. ഹൈബ്രിഡ് വിദ്യാഭ്യാസം തുടരുമെന്നതിനാൽ, കുട്ടികൾക്കായി ഇത് എങ്ങനെ കൂടുതൽ രസകരവും അർത്ഥവത്തും ആക്കാം എന്നതിനെ കുറിച്ച് രക്ഷിതാക്കൾക്കുള്ള ചില വിവരങ്ങൾ ഇവിടെ കൊടുക്കുന്നു:

  1. ഒരു നിയുക്ത പഠനസ്ഥലം: വീട്ടിൽ നിന്ന് ജോലി ചെയ്യുന്ന സാഹചര്യങ്ങളിൽ മാതാപിതാക്കൾ ഉപയോഗിക്കുന്ന വിദൂര ഓഫീസ് സ് പെയ് സുകൾക്ക് സമാനമായി, കുട്ടികൾക്ക് അവരുടെ ക്ലാസ്സുകളും മറ്റ് പതിവ് പഠന പ്രവർത്തനങ്ങളും നടത്താൻ പ്രത്യേക ഇടം ആവശ്യമാണ്.
  2. സ്വയമേവയുള്ള പഠനം: ക്ലാസുകളിൽ തുടർച്ചയായി കൈ പിടിക്കുന്നത് ഒഴിവാക്കുക. ഈ രീതിയിൽ, കുട്ടികൾ സ്വന്തമായി വിഷയം മനസിലാക്കാൻ ശ്രമിക്കുന്നതിന് വളരെയധികം ബാധ്യതയുണ്ട്. ഇത് അവരെ ചെറുപ്പത്തിൽ തന്നെ സ്വതന്ത്ര പഠിതാക്കളാക്കി മാറ്റുന്നു.
  3. സംവേദക ഉപകരണങ്ങൾ ഉപയോഗിക്കുക: വൈറ്റ്ബോർഡുകൾ, തത്സമയ ചാറ്റുകൾ, വിദൂര പഠന സമയത്തെ നിരന്തരമായ ഫീഡ് ബാക്ക് എന്നിവ പോലുള്ള ഉപകരണങ്ങൾ അധ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള മികച്ച ആശയവിനിമയവും ഇടപഴകലും പ്രോത്സാഹിപ്പിക്കാൻ സഹായിക്കുന്നു. അവ പ്രയോജനപ്പെടുത്തുന്നത് ലജ്ജാശീലരായ വിദ്യാർത്ഥികളെ ക്ലാസ്സ് മുറിയിൽ സംവദിക്കാനും തുറന്ന് പ്രവർത്തിക്കാനും സഹായിക്കും.
  4. ഇടയ് ക്കിടെ ഇടവേളകൾ ഉൾപ്പെടുത്തുക: സ്ഥിരമായി സ് ക്രീനിൽ നോക്കിയിരിക്കുന്നത് ഹാനികരമായേക്കാം. ഇത് തടയുന്നതിനായി, ഓൺലൈൻ ക്ലാസുകൾക്കിടയിൽ പസിലുകൾ പരിഹരിക്കുക, സ് ക്രീൻ സമയം പരിമിതപ്പെടുത്തുന്ന ഓഡിയോബുക്കുകൾ കേൾക്കുക തുടങ്ങിയ അർത്ഥവത്തായ പ്രവർത്തനങ്ങളിൽ പങ്കെടുക്കുക
  5. സമഗ്ര പഠനം: വിദ്യാഭ്യാസം സമഗ്രവും രസകരവും ആയിരിക്കണം. കുട്ടിയുടെ മൊത്തത്തിലുള്ള ഏകാഗ്രത, കർമശേഷി, ഉൽപ്പാദനക്ഷമത എന്നിവ വർദ്ധിപ്പിക്കാൻ ഉതകുന്ന വിധത്തിൽ പി.സി. ഉപയോഗിച്ചുള്ള പഠനവും സംവേദക ശാരീരിക പ്രവർത്തനങ്ങളും ആരോഗ്യകരമായ വിധത്തിൽ ഉൾപ്പെടുത്തിയിരിക്കണം.

നിങ്ങളുടെ കുട്ടിക്ക് പിസി പഠനം എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിനെ കുറിച്ച് കൂടുതൽ അറിയാൻ ഞങ്ങളുടെ വെബിനാറിൽ സംബന്ധിക്കുക - https://www.dellaarambh.com/webinars/