ഒരു സൂപ്പർ പ്രൊഡക്ടീവ് വിദ്യാർത്ഥിയാകാൻ ആഗ്രഹമുണ്ടോ?

 

 

പരീക്ഷകൾ അമിതഭാരമാകാം. നിങ്ങളുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ സമ്മർദ്ദം മൂലം സാധിച്ചില്ലെന്നു വരാം. സ്ട്രെസ് കുറയ്ക്കുന്നതിനുള്ള ചില ഉപായങ്ങളും ശ്രദ്ധാപൂർവമായ ആസൂത്രണവുമൊക്കെ കൊണ്ട് സമയം നിങ്ങൾക്ക് നിങ്ങളുടെ കൈയിൽ തന്നെ നിലനിർത്താനാകും. എങ്ങനെയെന്ന് നോക്കാം :

1. ചെയ്യേണ്ട കാര്യങ്ങളുടെ പട്ടിക നിങ്ങളുടെ സുഹൃത്താണ്

നിങ്ങൾക്ക പഠിക്കേണ്ടതായ എല്ലാ വിഷയങ്ങളുടെയും സമർപ്പിക്കേണ്ട അസൈനമെന്റുകളുടെയും ഒരു പട്ടിക ഉണ്ടാക്കുന്നത് ഇവ മറന്നു പോയി എന്നു വിഷമിക്കേണ്ട അവസ്ഥ വരാതെ സഹായിക്കുന്നു. പൂർത്തിയായതും പൂർത്തിയാകാത്തതുമായ ടാസ്ക്കുകളുടെ വ്യക്തമായ ചിത്രം ലഭിക്കുന്നതിന് ഇത് സഹായിക്കുന്നു.ശ്രദ്ധയോടെ തുടരുന്നതിനും നിങ്ങളുടെ സമയം എങ്ങനെ ശരിയായ വിധത്തിൽ ഉപയോഗിക്കുന്നു എന്നു മനസ്സിലാക്കാനും ഇത് സഹായിക്കുന്നു.

നിങ്ങളുടെ ചെയ്യേണ്ട ലിസ്റ്റുകൾ ഉണ്ടാക്കാനുള്ള പിസി റിസോഴ്സസ്:
Todoist
Google Keep

2. കുറിപ്പുകൾ എടുക്കുന്ന കാര്യത്തിൽ പ്രത്യേക താൽപര്യമെടുക്കുക

നിങ്ങൾ കുറിപ്പുകൾ ശരിയായ വിധത്തിൽ എടുക്കുകയാണെങ്കിൽ നിങ്ങളുടെ പകുതി ജോലി തീർന്നു എന്നു പറയാം. ഒരു അസൈൻമെന്റ് സമർപ്പിക്കുന്നതിനു മുമ്പ് അല്ലെങ്കിൽ ഒരു പരീക്ഷയ്ക്കായി തയ്യാറാക്കുമ്പോൾ അസുഖകരമായ ' അമിതമായ വിവരങ്ങൾ' എന്ന അവസ്ഥ ഒഴിവാക്കാൻ ഇത് നിങ്ങളെ സഹായിക്കും. നിങ്ങളുടെ എല്ലാ വിഭവങ്ങളെയും -ടെക്സ്റ്റ്, ഡയഗ്രമുകൾ, വെബ്പേജുകൾ, വീഡിയോ, ഓഡിയോ ക്ലിപ്പുകൾ - ഒരിടത്ത് ഒത്തൊരുമിപ്പിക്കാനും ചില ടൂളുകൾ നിങ്ങളെ അനുവദിക്കുകയും ചെയ്യുന്നു!

കുറിപ്പുകൾ എടുക്കുന്നതിനുള്ള പിസി റിസോഴ്സസ്:
Evernote
One Note

3. നിങ്ങളുടെ ലക്ഷ്യം എപ്പോഴും കാഴ്ചയിൽ നിലനിർത്തുക

നിങ്ങളുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കുന്നതിന് നിങ്ങൾക്ക് കൂടുതൽ പ്രചോദനം നൽകുന്ന എന്തും ഉൾപ്പെടുത്തിരിക്കൊണ്ട് നിങ്ങളുടെ ലക്ഷ്യങ്ങളുടെ ഒരു ചിത്രീകൃത പ്രാതിനിധ്യമാണ് മൂഡ് ബോർഡുകൾ. നിങ്ങളുടെ ലക്ഷ്യങ്ങൾ (അക്കാദമിക് ആയതും അല്ലാത്തതും) ദൃശ്യവത്ക്കരിക്കുന്നത് നിങ്ങൾ ചെയ്യുന്നതിലെല്ലാം മികച്ച ഫലം നേടാൻ നിങ്ങളെ പ്രചോദിപ്പിക്കും.

നിങ്ങളുടെ മൂഡ് ബോർഡ് സൃഷ്ടിക്കാൻ വേണ്ട പി.സി. റിസോഴ്സസ്:
Go Moodboard
Canva

4. നിങ്ങളുടെ 'മണിക്കൂറുകൾ' കണ്ടെത്തുക

ടൈം ട്രാക്കിംഗ് വെബ്സൈറ്റുകൾ സമയം ചെലവഴിച്ചതു സംബന്ധിച്ച വ്യക്തത നൽകുന്നു, നിങ്ങൾക്ക് സമയം തിന്നുന്ന പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും മികച്ച മുൻഗണന നൽകാനും സഹായിക്കുന്നു. അതുകൊണ്ട്, നിങ്ങൾ രാത്രി ഏറെ വൈകിയിരിക്കുന്ന ആളോ അല്ലെങ്കിൽ അതിരാവിലെ ഉണരുന്ന ആളോ ആകട്ടെ, നിങ്ങൾക്ക് കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കുവാൻ സാധിക്കുന്നതെപ്പോഴാണെന്ന് നോക്കുക, അതിൻപ്രകാരം നിങ്ങളുടെ പഠന സമയം ആസൂത്രണം ചെയ്യുക.

നിങ്ങളെ സഹായിക്കുന്ന പിസി റിസോഴ്സുകൾ:
Toggl
Time Camp

5. നിങ്ങളെ പോലെ ആവേശമുള്ള ആളുകളുമായി കൂട്ടു കൂടുക

സ്ഥിരോത്സാഹം പകരുന്ന പ്രകൃതമുള്ളതാണ്. പഠനത്തോട് ആവേശമുള്ളവരുമായുള്ള കൂട്ടുകെട്ട് തയ്യാറെടുപ്പിന് തുടർച്ച നൽകുകയും നിങ്ങൾക്കത് പിന്തുടരാനുള്ള പ്രചോദനം നൽകുകയും ചെയ്യും.

ക്ലാസ് റൂമിൽ ഉത്സാഹം പ്രകടിപ്പിക്കുന്നതിനു പുറമെ, വീട്ടിലും ഇതേ ആവേശം നിലനിർത്തേണ്ടതും പ്രധാനമാണ്. നിങ്ങൾ എപ്പോഴും ഫലപ്രദമായി ഗൃഹപാഠം ചെയ്യുന്നു എന്നും അവ ആസ്വദിച്ചു തന്നെ ചെയ്യുന്നു എന്നും ഉറപ്പാക്കാൻ ഈ ഏഴ് പിസി റിസോഴ്സുകൾ സഹായിക്കും.