നിങ്ങൾ എങ്ങനെയുള്ള ഒരു വിദ്യാർത്ഥിയാണ്?

 

നിങ്ങൾ ഒരു സോഷ്യൽ ബട്ടർഫ്ളൈ ആയിരിക്കാം, ക്ലാസിലെ ഏറ്റവും സ്മാർട്ട് അല്ലെങ്കിൽ ഒരുപക്ഷെ ഇതു രണ്ടും ആയിരിക്കാം. നിങ്ങളാരാണെന്ന് കണ്ടുപിടിക്കാൻ തുടർന്നു വായിക്കുക!

1. സോഷ്യൽ ബട്ടർഫ്ളൈ

വിശ്വസ്തരായ അനുയായികളുള്ള, ജന്മനാലുള്ള നേതൃത്വഗുണവും അനിതരസാധാരണമായ ഊർജ്ജവും ഉള്ള ഒരാളാണ് താങ്കൾ. നിങ്ങളുടെ പേര് എല്ലാവർക്കും അറിയാം...

2. നാണം കുണുങ്ങി

നിങ്ങൾ വളരെ ആവശ്യം ഉള്ളപ്പോൾ മാത്രം സംസാരിക്കാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ് അല്ലെങ്കിൽ നിങ്ങളുടെ സഹപാഠികൾ നിങ്ങളെക്കുറിച്ച് എന്ത് ചിന്തിക്കുമെന്നതിനെക്കുറിച്ച് ഭയപ്പെടുന്നു അത് സാരമില്ല, എല്ലാവരും ഏതെങ്കിലും ഒരിടത്തു വച്ചാണ് ആരംഭിക്കുന്നത്.

3. മിടുമിടുക്കൻ

നിങ്ങൾ ആരാണെന്ന് നിങ്ങൾക്കറിയാം.
നിങ്ങളുടെ കുറിപ്പുകൾ എല്ലായ്പ്പോഴും എല്ലാവരും ആവശ്യപ്പെടും.

4. മിടുക്കൻ, നിശബ്ദൻ

നിങ്ങൾ നാണംകുണുങ്ങിയുടെയും മിടുമിടുക്കന്റെയും ഒരു സംയുക്തമാണ് നിങ്ങൾ - നിങ്ങൾ എല്ലാത്തിന്റെയും മുകളിലാണെന്ന് മറ്റുള്ളവർ മിക്കപ്പോഴും അതിശയപ്പെടും.

5. അന്വേഷണ കുതുകി

നിങ്ങൾ വളരെ വിചിത്രവും ചിലപ്പോൾ വസ്തുനിഷ്ഠവുമായ ചോദ്യങ്ങൾ കൊണ്ട് ബുദ്ധിമുട്ടിക്കുന്നതിനാൽ അദ്ധ്യാപകർ അവരെ ഇഷ്ടപ്പെടുകയോ/ ഇഷ്ടപ്പെടാതിരിക്കുകയോ ചെയ്യും. ഇത്തരം ചോദ്യങ്ങൾ ചോദിക്കാൻ അവർ ലജ്ജിക്കാറില്ല എന്നതാണ് വാസ്തവം.

അപ്പോൾ ഇതിൽ ആരാണ് നിങ്ങൾ?

ഒരു വിദ്യാർത്ഥി ആയിരിക്കുക എന്നതിന്റെ ഏറ്റവും സുപ്രധാനമായ ഭാഗം, നിങ്ങൾക്ക് ശരിയായ മാനസികാവസ്ഥ ഉണ്ടായിരിക്കുകയും ലഭ്യമായ സ്രോതസുകളിൽക്കൂടി നിങ്ങൾ പഠിക്കുന്ന വിഷയങ്ങളെക്കുറിച്ചുള്ള നിങ്ങളുടെ അറിവ് നിരന്തരം വികസിപ്പിച്ചെടുക്കുകയും ചെയ്യുക എന്നതാണ്. സ്കൂളിലും വീട്ടിലുമുള്ള ഒരു പിസി, ഒരു വ്യക്തമായ പ്ലാൻ, പ്രചോദനം എന്നിവ ഉണ്ടെങ്കിൽ ഈ അധ്യയന വർഷം ഇതുവരെയുള്ളതിൽ വച്ച് നിങ്ങളുടെ ഏറ്റവും മികച്ചതാക്കാൻ നിങ്ങൾക്ക് കഴിയും!