നല്ല അധ്യാപകനെ മികച്ച അധ്യാപകനാക്കുന്നത് എന്താണ്?

"മറ്റെല്ലാ തൊഴിലുകളെയും സൃഷ്ടിക്കുന്ന ഒരേയൊരു തൊഴിൽ അധ്യാപനം ആണ്."

- അജ്ഞാതം.[1]

 

ഒരു അധ്യാപകനെ മികച്ചതാക്കുന്നത് എന്താണ്? മാതാപിതാക്കൾ പറയും, തങ്ങളുടെ കുട്ടിയുടെ അക്കാദമിക് സാധ്യതകൾ സ്ഥിരാടിസ്ഥാനത്തിൽ പുറത്തുകൊണ്ടു വരുകയും അവരുടെ കഴിവുകൾ കണ്ടെത്തുകയും ചെയ്യുന്ന ഒരാളായിരിക്കും അതെന്ന്. മറുവശത്ത്, വിദ്യാർത്ഥികൾ പറയും ദൈനംദിന പാഠഭാഗങ്ങൾ സരസമായി അവതരിപ്പിക്കുകയും സങ്കീർണ്ണമായ ആശയങ്ങൾ പോലും മനസിലാക്കുവാനും മനസ്സിൽ ഓർത്തുവയ്ക്കാനും സഹായിക്കുന്ന അധ്യാപകനാണ് മികച്ച അധ്യാപകനെന്ന്.

അപ്പോൾ ,നല്ല അധ്യാപകനെ മികച്ച അധ്യാപകനാക്കുന്നത് എന്താണ്?

 

1. അവർക്ക് ലക്ഷ്യങ്ങളുണ്ട്

നിങ്ങൾ ഒരു ലക്ഷ്യം നിശ്ചയിക്കുമ്പോൾ നിങ്ങൾക്ക് ദീർഘകാല വീക്ഷണം ഉണ്ടായിരിക്കും. പ്രേരണയും പ്രവർത്തനവും സ്വാഭാവികമായി പിന്നാലെ എത്തുന്നു. ഉയർന്ന പ്രതീക്ഷകൾ നൽകുന്നതിലൂടെ നിങ്ങൾക്ക് ബുദ്ധിതീക്ഷ്ണതയും ദിശാബോധവും യാഥാർഥ്യബോധവും നൽകുന്നു. 

 

2. അവർ ഓരോ ക്ലാസിനും വേണ്ടി തയ്യാറെടുക്കുന്നു.

ഒരു പ്രവർത്തന പദ്ധതി ഇല്ലാത്ത ഒരു ലക്ഷ്യം എന്നാൽ അത് ഒരു സ്വപ്നം മാത്രമാണ്! ഇതുകൊണ്ടാണ് ലെസൻ പ്ലാനിംഗ് അധ്യാപനത്തിൻറെ ഏറ്റവും പ്രധാന ഭാഗം ആകുന്നത്.. യഥാർത്ഥ പ്രകടനത്തിന് മുൻപ് നടത്തുന്ന ഡ്രസ്സ് റിഹേഴ്സൽ പോലെയാണത്.

നിങ്ങൾക്ക് ഒരു സ്റ്റാർട്ടിംഗ് പോയിൻറ് ഇതാ: ലെസൻ പ്ലാനുകൾക്കുള്ള നിങ്ങളുടെ 5 അവശ്യപോയിൻറുകളുടെ ചെക്ക്&zwjലിസ്റ്റ്

 

3. അവർ കേൾക്കുന്നു

ഇത് പലപ്പോഴും അവഗണിക്കാൻ സാധ്യതയുള്ള മേഖലയാണ്. നമ്മൾ കേൾക്കും പക്ഷെ ശ്രദ്ധിക്കില്ല. വിദ്യാർത്ഥികളുമായി സംഭാഷണങ്ങളിൽ ഏർപ്പെടുകയും ആശയവിനിമയത്തിലും അവർ ചോദിക്കുന്ന ചോദ്യങ്ങളിലും താല്പര്യം കാണിക്കുന്നതിലൂടെയും മാത്രമേ വിദ്യാർത്ഥികളുമായി ഒരു ബന്ധം കെട്ടിപ്പടുക്കാൻ അധ്യാപകർ ക്ക് സാധിക്കൂ എന്ന് വർഷങ്ങൾ നീണ്ട പഠനങ്ങൾ തെളിയിച്ചിട്ടുണ്ട് – ഇതിലൂടെ ഒരു മികച്ച പ്രകടനം ഉള്ള ക്ലാസും പഠനത്തിൽ മുഴുകുന്ന വിദ്യാർത്ഥികളെയും അധ്യാപകർക്ക് സൃഷ്ടിക്കാനാകുന്നു.[2]

 

4. അവർ അധ്യാപനത്തെ യഥാർഥജീവിതവുമായി കൂട്ടിയിണക്കുന്നു

ഇവിടെയാണ് പിസി ഒരു പ്രധാന പങ്ക് വഹിക്കുന്നത്. അവതരണങ്ങൾ, വീഡിയോകൾ, ഇൻഫോഗ്രാഫിക്സ്, വിദ്യാഭ്യാസ സംബന്ധിയായ ഗെയിമുകൾ എന്നിവപോലുള്ള സംവേദനാത്മകവും എളുപ്പത്തിൽ ലഭ്യമായ പഠന ഉറവിടവും കൊണ്ട് ഒരു പിസി അക്ഷരാർത്ഥത്തിൽ ജീവിതത്തിലേക്ക് പഠനം കൊണ്ടുവരുന്നു.

 

5. അവർ ആജീവനാന്ത പഠിതാക്കളാണ്

അധ്യാപക ജീവിതത്തിൽ നിങ്ങൾ എവിടെയായിരുന്നാലും, നിങ്ങൾ വായന തുടരുകയും വിഷയത്തിൽ എന്നും കാലികമാക്കി തുടരുകയും ചെയ്യണം. വാസ്തവത്തിൽ, നിങ്ങൾക്ക് ഒരു പടി കൂടി മുന്നോട്ട് പോയി നിങ്ങളുടെ വിഷയത്തെ കുറിച്ചോ അല്ലെങ്കിൽ തികച്ചും പുതുതായ വിഷയങ്ങളോ പഠിക്കാനാകും. ഇത് നിങ്ങൾക്ക് കാര്യങ്ങൾ സംബന്ധിച്ച് വ്യത്യസ്തമായ കാഴ്ചപ്പാട് സമ്മാനിക്കും. ബുദ്ധിപരമായി ഉത്തേജിതനാകാൻ മാത്രമല്ല, നിങ്ങളുടെ വഴിയിൽ എത്തുന്ന അവസരങ്ങൾ ആസ്വദിക്കാനും നിങ്ങൾക്ക് കഴിയും.


ഇതെല്ലാം #DigitalLearning ഉമായി ബന്ധപ്പെട്ടിരിക്കുന്നു. ഇവിടെ, നിങ്ങളുടെ വിദ്യാർത്ഥികൾക്ക് ഏറ്റവും മികച്ച പഠനം സാധ്യമാക്കാൻ കമ്പ്യൂട്ടറുകൾ ഉൾപ്പെടെയുള്ള സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താൻ നിങ്ങൾക്കാകുന്നു.