അസൈൻമെന്റുകളും ടെസ്റ്റുകളും മാർക്കിടുമ്പോൾ മനസ്സിൽ സൂക്ഷിക്കേണ്ടത്

 

 

ഏതെങ്കിലും ഒരു കാര്യം അൽപം വേഗത്തിലായിരുന്നെങ്കിൽ എന്ന് അധ്യാപകർ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അത് പേപ്പറുകളിൽ മാർക്ക് ഇടുന്നതാണ്. ഓരോ ടേമിലും പരീക്ഷകൾ, ക്ലാസ് ടെസ്റ്റുകൾ വേറെ, പതിവ് അൻൈമെന്റുകൾ എന്നിവയിൽ മാർക്ക് ഇടുന്നതിന് ശരിയായ ഉപകരണങ്ങളുമായി നിങ്ങൾ സജ്ജരായിരിക്കണം. ആവേശത്തോടെ മാർക്ക് ഇടാൻ തയ്യാറായിരിക്കുക. ഈ മാർഗനിർദ്ദേശം മനസ്സിൽ സൂക്ഷിച്ചാൽ നിങ്ങളുടെ മാർക്ക് ഇടൽ കൂടുതൽ കാര്യക്ഷമമാക്കകുന്നതായി കാണാം.

1. നിങ്ങളുടെ ആൻസർ ബുക്ക് തയ്യാറാക്കി വയ്ക്കുക

ഒരു ലളിതമായ ഒരു വേഡ് ഡോക് അല്ലെങ്കിൽ എക്സൽ ഷീറ്റിന്റെ രൂപത്തിൽ, എളുപ്പത്തിൽ ഉത്തരം ലഭിക്കുന്ന രൂപത്തിൽ ചോദ്യങ്ങളും ഉത്തരങ്ങളും തയ്യാറാക്കി വയ്ക്കുക. കൂടാതെ, ഉത്തരമാകാൻ സാധ്യതയുള്ള മറ്റു വിവരങ്ങളും അവയുടെ സമീപത്തു തന്നെ ചേർത്ത് വയ്ക്കുക, അങ്ങനെ കഴിയുന്നത്ര വേഗത്തിൽ മാർക്ക് രേഖപ്പെടുത്താൻ നിങ്ങൾക്ക് സാധിക്കും.

2. ഓരോ പേപ്പറിനും പകരം ഓരോ ഭാഗം പരിശോധിച്ച് മാർക്ക് നൽകുക.

ഈ രീതി മാർക്കിങ് പ്രക്രിയ ലളിതമാക്കുകയും വേഗത്തിലാക്കുകയും ചെയ്യും. കൂടാതെ, നിങ്ങളുടെ മുഴുവൻ ക്ലാസും ദുർബല വിഷയങ്ങളെ നിങ്ങൾക്ക് തിരിച്ചറിയാൻ കഴിയും. ഒരു വിഭാഗത്തിൽ മാത്രം മാർക്ക് അടയാളപ്പെടുത്തുന്നതിലൂടെ, നിങ്ങളുടെ ജോലിയിൽ ഒരു താളം ലഭിക്കുന്നു.

3. മൊത്തത്തിലുള്ള ഫീഡ്ബാക്ക് ഒരു ലഘുരേഖയായി നൽകുക

മോശം പ്രകടനം കാഴ്ച വച്ച വിഷയങ്ങളുടെ ഒരു പട്ടിക തയ്യാറാക്കിക്കഴിഞ്ഞാൽ, ലളിതമായി ഉപയോഗിക്കാവുന്ന പിസി വിഭവങ്ങൾ ഉപയോഗിച്ച് ലഘുരേഖാ രൂപത്തിൽ കുട്ടികൾക്ക് പ്രതികരണം നൽകുക. ക്ലാസ് ടെസ്റ്റുകൾ, പ്രിലിംസ്, അസൈൻമെന്റുകൾ എന്നിവയ്ക്ക് പ്രതികരണം വളരെ ഉപകാരപ്രദമാണ്. എവിടെയൊക്കെ തെറ്റ് സംഭവിച്ചു എന്ന് കൃത്യമായി നിങ്ങളുടെ വിദ്യാർത്ഥികൾക്ക് അറിയാൻ ഈ ഫീഡ്ബാക്ക് സഹായിക്കും.

4. പിസി ഗ്രേഡിംഗ് ടൂളുകൾ പരീക്ഷിക്കുക

ടെസ്റ്റുകളും അസൈൻമെന്റുകളും ഓൺലൈനായി ഗ്രേഡ് ചെയ്യുന്നതിനും അളക്കാൻ സാധിക്കുന്ന പഠന ലക്ഷ്യങ്ങൾ സ്ഥാപിക്കുന്നതിനും Jumpro യുടെ ക്ലാസ്റൂം എഡിഷനിൽ സൈൻപ്പ് ചെയ്യുക. (ഇത് വ്യക്തിഗത അദ്ധ്യാപകർക്ക് സൗജന്യമാണ്). ഈ ടൂൾ ഉപയോഗിക്കുന്നത് അനായാസമാകാൻ കുറച്ചു സമയമെടുക്കും എന്നാൽ എല്ലാം ഒരിടത്ത് തന്നെ ലഭ്യമാക്കാൻ സാധിക്കുന്നതിനാൽ പ്രയത്നത്തിനു ഫലം ലഭിക്കും.

5. ടെസ്റ്റുകളും അസൈൻമെന്റുകളിലും പിസി കൊണ്ട് പരീക്ഷണം

Google Classroom ഉപയോഗിച്ചോ അല്ലെങ്കിൽ നിങ്ങളുടെ സ്വന്തം Wikispace classroom ക്രിയേറ്റ് ചെയ്തോ പിസിയിൽ ടെസ്റ്റുകൾ അല്ലെങ്കിൽ അസൈൻമെന്റ് നൽകുകയാണെങ്കിൽ തൽക്ഷണം ഫലങ്ങൾ നൽകുന്നതിന് സാധിക്കും

ഒരു പിസി കൊണ്ട് നിങ്ങൾ പഠിപ്പിക്കുന്ന രീതി തന്നെ അക്ഷരാർത്ഥത്തിൽ മാറ്റാൻ കഴിയും, റിസോഴ്സുകൾ കൂടുതൽ ആക്സസ് ചെയ്യാനും ഒപ്പം നിങ്ങളുടെ ക്ലാസ്സിനായി വിദ്യാർത്ഥികൾ പ്രതീക്ഷിക്കുന്ന തരത്തിലുള്ള പാഠ്യപദ്ധതികൾ സൃഷ്ടിക്കാനും നിങ്ങളെ ഇത് പ്രാപ്തരാക്കുന്നു!