എന്താണ് UN ന്റെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൊണ്ട് ഡെൽ ആരംഭ് അർത്ഥമാക്കുന്നത്

 

സെപ്റ്റംബർ 2015 UN ജനറൽ അസംബ്ലി, 17 സുസ്ഥിര വികസന ലക്ഷ്യങ്ങൾ (SDGs) ലക്ഷ്യമാക്കിക്കൊണ്ട് സുസ്ഥിര വികസനത്തിനുള്ള 2030 അജണ്ട സ്വീകരിക്കുകയുണ്ടായി. SDGs ദാരിദ്ര്യ നിർമ്മാർജ്ജനം, ആരോഗ്യവും, വിദ്യാഭ്യാസവും മെച്ചപ്പെടുത്തുന്നത്, സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്തുക, കാലാവസ്ഥാവ്യതിയാനത്തെ നേരിടുക എന്നിവയ്ക്കായി രാജ്യങ്ങൾ സന്ദർശിക്കുന്നു.

ഈ SDGs കളിൽ, 4ത്തെ ലക്ഷ്യം പറയുന്നത് രാജ്യങ്ങൾ അവ അവയുടെ പൌരന്മാർക്ക് സമ്പൂർണ്ണ ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നതോടൊപ്പം എല്ലാവർക്കും ജീവിതകാലം മുഴുവനും പഠനത്തിനുള്ള അവസരങ്ങളും നൽകണമെന്നാണ്.

 

 

ഇന്ന് നമ്മെ തന്നെ വിദ്യാഭ്യാസം ചെയ്യിക്കേണ്ടതിന്റെ ആവശ്യം കാലാവസ്ഥാ വ്യതിയാനം പോലെയുള്ള പ്രശ്നങ്ങൾ പോലെ തന്നെ വളരെ പ്രധാന്യമർഹിക്കുന്നതിനാ നാം നമ്മെ തന്നെ ശരിയായ ചാതുര്യങ്ങളും, മൂല്യങ്ങളും മനോഭാവങ്ങളും വളർത്തിയെടുക്കുന്നതിനായി പരിശ്രമിക്കേണ്ടത് അത്യാവശ്യമാണ്. ഗുണമേന്മയുള്ള വിദ്യാഭ്യാസം സ്വായത്തമാക്കുന്നതിലൂടെ സാമ്പത്തിക വളർച്ച കൈവരിക്കുന്നതിനും, ആത്മവിശ്വാസം വർദ്ധിപ്പിച്ച് നല്ല ജീവിത നിലവാരമുണ്ടാക്കുന്നതിനും സാധിക്കും.

നിലവിലെ സാഹചര്യത്തിൽ പുതിയ സാങ്കേതിക കണ്ടുപിടുത്തങ്ങൾ ഒന്നിനു പിന്നാലെ മറ്റൊന്നായി വന്നുകൊണ്ടിരിക്കുന്നു. ഈ പരിതസ്ഥിതിയിൽ, വിദ്യാഭ്യാസം ഓൺലൈൻ കോഴ്സുകളിലൂടെയും ആശയവിനിമയത്തിലൂടെയുള്ള പഠനങ്ങളിലൂടെയും ഒക്കെ വളരെ കൂടുതലയി ഡിജിറ്റൽ പ്ലാറ്റ്ഫോമിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്നതിനാൽ നമ്മെത്തന്നെ അടിസ്ഥാന ചാതുര്യങ്ങൾ നേടാൻ പ്രാപ്തരാക്കേണ്ടത് വളരെ പ്രാധാന്യമർഹിക്കുന്നു. 1

നിലവിലുള്ള ഈ ഡിജിറ്റൽ വിടവിനെ പരിഹരിക്കുന്നതിനായി ഡെൽ ടെക്നോളജീസും യുനെസ്കൊ എംജിഐഇപിയും (UNESCO MGIEP) ചേർന്ന് സ്കൂൾ അദ്ധ്യാപകർക്ക് പ്രധാനപ്പെട്ട PC ചാതുര്യങ്ങൾ നൽകാൻ ഉദ്ദേശിക്കുന്നു. ഈ പങ്കാളിത്തത്തിലൂടെ, അവർ കുട്ടികൾക്ക് കഴിവു വളർത്തുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന പഠനങ്ങൾക്കായി ഗുണകരമായ വിദ്യാഭ്യാസത്തിനുള്ള പരിശീലനം അദ്ധ്യാപകർക്ക് നൽകുന്നതിന് പ്രചാരം നൽകും.

ഡെൽ ആരംഭിന്റെയും യുനെസ്കൊ എംജിഐപിയുടെയും (UNESCO MGIEP) ‘ഫ്രെയ്മർ സ്പെയ്സ് (FramerSpace)’ പ്ലാറ്റ്ഫോം തെരഞ്ഞെടുത്ത അദ്ധ്യാപകർക്ക് പരിശീലനം നൽകുന്നതിനായി സഹകരിച്ച് പ്രവർത്തിക്കും, അതിനായിട്ടുള്ളതാണ് SDG യ്ക്കു വേണ്ടിയുള്ള വിദ്യാഭ്യാസം കൊണ്ട് സമാധാനപരവും സുസ്ഥിരവുമായ സമൂഹത്തിനുവേണ്ടിയുള്ള പ്രവർത്തനം 4.7.

അദ്ധ്യാപകരുടെ ഡിജിറ്റൽ പഠനത്തിനായുള്ള യാത്ര സമാരംഭിക്കുന്നത് ഡെൽ ആരംഭ് വിവര വിനിമയ സാങ്കേതിക വിദ്യയ്ക്ക് (ICT) നൽകുന്ന സ്പ്രിംഗ് ബോർഡിലൂടെ ആയിരിക്കും. ഫ്രെയ്മർ സ്പെയ്സ് (FramerSpace) അദ്ധ്യാപകർക്ക് വളരെ സമ്പുഷ്ടമായ സൃഷ്ടിപരമായ കഴിവുകളും, വിദ്യാഭ്യാസത്തിന്റെ ഗുണമേന്മയെ ഉയർത്തുന്നതിന് സഹായിക്കുന്ന വിശകലനോന്മുഖമായ ഉൾക്കാഴ്ചയും നൽകും.

ഒരു അൽ -പവേഡ് ഡിജിറ്റൽ പ്ലാറ്റ്ഫോമായ ഫ്രെയ്മർ സ്പെയ്സ് (FramerSpace), അദ്ധ്യാപകരെ വൈയക്തികമായ പഠന പദ്ധതികൾ ഉൾക്കൊള്ളുന്നതിനും നടപ്പിലാക്കുന്നതിനും നിരീക്ഷിക്കുന്നതിനും സഹായിക്കുന്നു. ഇത് അദ്ധ്യാപകർക്ക് ICT യെയും ഫ്രോണ്ടിയർ സാങ്കേതികവിദ്യയെ കുറിച്ചുമുള്ള അറിവ് നൽകുകയും, അതിനാൽ അവർക്ക് വിദ്യാർത്ഥികളെ ഗുണകരമായ വിദ്യാഭ്യാസം നേടുന്നതിനായി സഹായിക്കാൻ കഴിയുകയും ചെയ്യുന്നു.

ഈ പ്രചാരണം മൂന്ന് ഘട്ടങ്ങളിലായി വ്യാപിക്കും: ഫ്രെയ്മർ സ്പെയ്സ് (FramerSpace) ഉപയോഗിക്കുന്നതിനായി അദ്ധ്യാപകരെ പരിശീലിപ്പിക്കുക, 200-മണിക്കൂർ പരിശീലനം നേടിയ അദ്ധ്യാപകർക്ക് സംയോജിത സർട്ടിഫിക്കേഷൻ നൽകുക കൂടാതെ പഠന ഫലങ്ങളുടെ സ്വാധീനം വിലയിരുത്തുക.

ഈ പങ്കാളിത്തത്തിലൂടെ, ഞങ്ങൾ വിദ്യാഭ്യാസത്തിൽ SDG നേടുന്നതിലേക്ക് വളരെ എടുത്തുപറയത്തക്ക ചുവടുകൾ വയ്ക്കുകയും മറ്റുള്ളവർക്ക് ഡിജിറ്റൽ വിദ്യാഭ്യാസം നൽകുന്നതിനായി കഴിവുറ്റ ഒരു കൂട്ടം അദ്ധ്യാപകരെ സൃഷ്ടിക്കുകയും ചെയ്യാമെന്ന് പ്രതീക്ഷിക്കുന്നു.