എന്തുകൊണ്ട് 2018 പി.സി. വർഷം ആകുന്നു?

 

നിങ്ങൾ എന്തിനാണ് ഒരു പിസി ഉപയോഗിക്കുന്നത്?
ജോലിചെയ്യാൻ
ബാങ്ക് ഓൺലൈൻ
ഗെയിമുകൾ കളിക്കുക
ഒരു മൂവി സ്ട്രീം ചെയ്യുക
നിങ്ങളുടെ കുട്ടിയെ ഗൃഹപാഠം ചെയ്യാൻ സഹായിക്കുക
അതോ മുകളിൽ പറഞ്ഞ എല്ലാം ചേർന്നോ?
മിക്കവാറും നിങ്ങൾക്ക് ഇത് മുകളിൽ പറഞ്ഞ എല്ലാം ആകാം, പക്ഷെ നിങ്ങളുടെ കുട്ടിക്ക് അത് അതിലും ഏറെ മുകളിലാണ്. 2018 ൽ വിദ്യാഭ്യാസത്തിനായി പേഴ്സണൽ കംപ്യൂട്ടറിന്റെ ലോകത്ത് നിന്ന് എന്താണ് പ്രതീക്ഷിക്കേണ്ടത്:

1. നിങ്ങൾക്ക് കൂടുതൽ മേക്കർ സ്പേസസ് കാണാം

വിദ്യാർത്ഥികൾക്ക് ഒരു പി.സിയുടെ സഹായത്തോടെ വിവിധ ഉപകരണങ്ങളും വസ്തുക്കളും ഉപയോഗിച്ച് ക്രിയേറ്റ് ചെയ്യാനും, കണ്ടുപിടിത്തങ്ങൾ നടത്താനും ചിന്തിക്കാനും പര്യവേക്ഷണം നടത്തി കണ്ടുപിടിക്കാനും കഴിയുന്ന ഒരു സ്ഥലമാണ് ഒരു മേക്കർസ്പേസ്. വിവരങ്ങൾ ലഭ്യമാക്കികൊണ്ടുള്ള പഠനം നിങ്ങളുടെ കുട്ടികളിൽ വലിയ വ്യത്യാസമുണ്ടാക്കും. പല സ്കൂളുകളും ഇത് തിരിച്ചറിഞ്ഞു കഴിഞ്ഞു. സാങ്കേതിക വിദ്യയിൽ താൽപര്യമുള്ളവർ പേഴ്സണൽ കമ്പ്യൂട്ടറുകൾ ഉപയോഗിച്ച് നിലവിൽ മേക്കർസ്പേസ് നിർമ്മിക്കുകയോ അപ്ഗ്രേഡ് ചെയ്യുകയോ ചെയ്യുന്നു, അതിനാൽ എല്ലാ പ്രായത്തിലുമുള്ള വിദ്യാർത്ഥികൾക്കും ക്ലാസിൽ പഠിപ്പിക്കുന്ന ആശയങ്ങൾ അനുഭവിച്ചറിയാൻ സാധിക്കും.


2. ക്ലൗഡ് സ്റ്റോറേജ് മുന്നേറാനുള്ള മാർഗ്ഗം

നിങ്ങളുടെ കുട്ടിക്ക് ഇന്റർനെറ്റ്, ഒരു പിസി, ഒരു ഇമെയിൽ ഐഡി എന്നിവയിലേക്കുള്ള ആക്സസ് ഉള്ളിടത്തോളം കാലം, നിങ്ങളുടെ എല്ലാ ഡാറ്റയും 24/7 ആക്സസ്സുചെയ്യുന്നതിന് സാധിക്കുന്ന ഒരു ഓൺലൈൻ ഹബ് ആണ് ക്ലൗഡ് സ്റ്റോറേജ്. Dropbox [1], Google Drive [2], One Drive [3] എന്നിവ സൗജന്യമായി ഉപയോഗിക്കാവുന്നതും വിശ്വസനീയവുമായ ചില ഓപ്ഷനുകൾ ആണ്. എല്ലാ പഠന സാമഗ്രികളും ഒരിടത്ത് സൂക്ഷിക്കുന്നതിനൊപ്പം, ക്ലൗഡ് സ്റ്റോറേജ് ഉപയോഗിക്കുന്നതിലൂടെ, ഉപയോക്താക്കൾക്ക് ഒരു തരത്തിലുമുള്ള ഡാറ്റ നഷ്ടവും സംഭവിക്കുന്നില്ലെന്ന് ഉറപ്പാക്കാം. നിങ്ങളുടെ കുട്ടിയുടെ കഠിനാധ്വാനം സുരക്ഷിതമായി സൂക്ഷിക്കാം.

3. ഗെയിംസ് ഒരു പഠന മാർഗ്ഗമാണ്

ക്ലാസ് മുറികളിൽ മനഃപാഠത്തിൽ നിന്ന് പ്രായോഗികമായ പഠനത്തിലേക്ക് ശ്രദ്ധ മാറുന്നതിനാൽ, കുട്ടികൾക്ക് ക്ലാസിൽ പഠിപ്പിക്കുന്ന വിഷയങ്ങൾ എളുപ്പത്തിലും ഫലപ്രദമായും ഗ്രഹിച്ചെടുക്കുന്നതിനുള്ള മാർഗ്ഗമാണ് ഗെയിംസ്. ഗെയിമുകൾ എല്ലാ പ്രായത്തിലുമുള്ള കുട്ടികൾക്കും വിദ്യാഭ്യാസവും വിനോദവും തമ്മിൽ സംന്തുലിതപ്പെടുത്തുന്നു എന്നതാണ് ഇതിലെ മികച്ച ഭാഗം. ഇംഗ്ലീഷ് പദസഞ്ചയം മെച്ചപ്പെടുത്താൻ സഹായിക്കുന്ന alphabet bingo [4], ഗണിതശാസ്ത്രം പഠിക്കാനുള്ള Less Than or Greater Than [5], ജിയോഗ്രഫിക്ക് വേണ്ടിയുള്ള Capitals of the World [6] എന്നിവ ഏതാനും ഉദാഹരണങ്ങൾ ആണ്. നിങ്ങളുടെ പിസിയിൽ നിങ്ങൾ എത്രമാത്രം തിരയുന്നോ അത്രയധികം നിങ്ങൾക്ക് കാണാൻ സാധിക്കും!

2018 ൽ കൈക്കൊള്ളാവുന്ന ഏറ്റവും വലിയ നടപടി, പേഴ്സണൽ കംപ്യൂട്ടർ ഉപയോഗിച്ചുള്ള പഠനം ശീലമാമാക്കുന്നതിലൂടെ കുട്ടികൾക്ക് ആത്മവിശ്വാസം കൈവരുത്തുകയും മികച്ച ഒരു ഭാവിക്ക് വേണ്ടി അവരെ തയ്യാറാക്കി എടുക്കുകയുമാണ്.