ഓരോ അധ്യാപകനും ഒരു ഉപദേശകൻ എന്തുകൊണ്ട് ആവശ്യമാകുന്നു?

 

എല്ലാ അധ്യാപകർക്കും ലക്ഷ്യമുണ്ട്. ഒരു പ്രമോഷൻ, തങ്ങളുടെ വിഷയത്തിൽ പരമാവധി അവഗാഹം നേടുക, വിദ്യാർത്ഥികളുമായുള്ള ഇടപഴകൽ മെച്ചപ്പെടുത്തുക, അല്ലെങ്കിൽ ഒരു സ്കൂൾ ആരംഭിക്കുക തുടങ്ങിയവ ഒക്കെ നിങ്ങളുടെ ലക്ഷ്യമാകാം. ഒരു ഉപദേശകന്റെ മാർഗനിർദേശത്തോടെ, നിങ്ങൾ ശരിയായ ചുവട്വയപ്പ് നടത്തുന്നതിനുള്ള മാർഗ്ഗത്തിലായിരിക്കും- എന്തുകൊണ്ടെന്നു നോക്കാം:

1) നമുക്ക് എല്ലാവർക്കും സംസാരിക്കാൻ ഒരു ആൾ ആവശ്യമാണ്

'മാർഗ്ഗനിർദ്ദേശം എന്നത് തിരഞ്ഞെടുക്കാനുള്ള ഒരു തലച്ചോറാണ്, കേൾക്കാൻ ഒരു ചെവിയാണ്, ശരിയായ ദിശയിലേക്കുള്ള ഒരു തള്ള് ആണ്.' - ജോൺ സി. ക്രോസ്ബി [1]

ചിലപ്പോൾ, വലിയ പ്രശ്നങ്ങൾ പോലും പരസ്പരം സംസാരിച്ചാൽ പരിഹരിക്കപ്പെടാവുന്ന വളരെ ചെറിയ പരിഹാരമായി മാറുന്നു. ഒരു മാർഗ്ഗദർശി ഉണ്ടെങ്കിൽ നിങ്ങളുടെ തെറ്റിനെക്കുറിച്ച് ലജ്ജിക്കാതെ ഭയമോ ആശങ്കയോ നാണക്കേടോ കൂടാതെ, നല്ലതും ചീത്തയുമായോ എന്തും പങ്കിടാൻ നിങ്ങൾക്കൊരു വ്യക്തിയെ ലഭിക്കുകയാണ് ചെയ്യുന്നത്.

2) നമുക്ക് ഒരു സെക്കന്റ് ഒപ്പീനിയൻ ആവശ്യമാണ്

നിങ്ങൾക്ക് കുറെ വേറിട്ടു നിൽക്കുന്ന ഗൃഹപാഠ ആശയങ്ങൾ, വീഡിയോ ക്ലിപ്പുകൾ, ഗെയിമുകൾ എന്നിവയുടെ ഒരു പട്ടിക ലഭിച്ചിട്ടുണ്ട്, എന്നാൽ നിങ്ങളുടെ ക്ലാസ്സ് എങ്ങനെ പ്രതികരിക്കും എന്ന് നിങ്ങൾക്ക് ഉറപ്പില്ല. നിങ്ങളുടെ പ്രത്യേക ക്ലാസിന് എന്തെല്ലാം പ്രവർത്തിക്കും, എന്തൊക്കെ പ്രവർത്തിക്കുവാൻ സാധ്യതയില്ല എന്നീ കാര്യങ്ങളിൽ ഒരു മാർഗ്ഗദർശിക്ക് നിങ്ങളെ സഹായിക്കാൻ കഴിയും. ഇത് ആത്മവിശ്വാസത്തോടെ നിങ്ങളുടെ ക്ലാസ്സിനെ പഠിപ്പിക്കുന്നതിനും ഭാവിയിൽ കൂടുതൽ സംവേദനാത്മകമായ പഠിപ്പിക്കൽ രീതികൾ പരീക്ഷിക്കുന്നതിനും നിങ്ങളെ സഹായിക്കും!

3) സമയാസമയങ്ങളിൽ നമുക്ക് അൽപം തള്ളൽ ആവശ്യമാണ്

മറ്റേതൊരു പ്രൊഫഷണെയും പോലെ അധ്യാപകരും സ്വയം നവീകരിക്കുകയും പുതിയ കാര്യങ്ങൾ പഠിക്കുകയും ചെയ്യേണ്ടത് വളരെ പ്രധാനമാണ്. ഒരു മാർഗ്ഗദർശി സ്വയം അപ്ഡേറ്റുചെയ്ത് സൂക്ഷിക്കേണ്ട ഏറ്റവും പുതിയ ഉപകരണങ്ങളും ഉറവിടങ്ങളും സംബന്ധിച്ച് നമുക്ക് വിവരങ്ങൾ നൽകികൊണ്ടിരിക്കും. നിങ്ങൾ വായിച്ച ആശയങ്ങൾ സംബന്ധിച്ച സംശയങ്ങൾ നീക്കംചെയ്യാനും ചർച്ച ചെയ്യാനും അവരെ സമീപിക്കാനും കഴിയും.

4) നമുക്ക് പ്രചോദനം ആവശ്യമാണ്

ആ പുഷ് ലഭിച്ച് കഴിഞ്ഞാൽ, നിങ്ങൾക്ക് പിന്നെ വേണ്ടത് ഉറച്ച പ്രചോദനമാണ്. നിങ്ങളുടെ മാർഗദർശി ഒരു EdX കോഴ്സ് ഗംഭീരമായി പാസാകുന്നത് നിങ്ങൾക്കും ആ വിജയം കൈയെത്തി പിടിക്കാനും തൊഴിൽ നിലവാരം ഉയർത്തുവാനും നിങ്ങളെ പ്രചോദിപ്പിക്കാം. അതിനായി നിങ്ങൾ പിസിയുടെ മുന്നിൽ സമയം ചിലവഴിക്കുകയും വാരാന്ത്യ ക്ലാസുകളിലോ ഈവ്നിംഗ് ക്ലാസുകളിലോ ചേരുന്നതിനു പ്രേരണയാകുകയും ചെയ്യുന്നു.

നിങ്ങളുടെ മാർഗദർശകൻ മറ്റൊരു അധ്യാപകനാകാം,നിങ്ങളുടെ സീനിയറോ അല്ലെങ്കിൽ ഒരു നിയമിതനായിട്ടുള്ള മാർഗദർശകനോ ആകാം. ആരായാലും അവരുമായുള്ള ഓരോ കൂടിക്കാഴ്ചയും നിങ്ങളുടെ ലക്ഷ്യങ്ങൾ നിറവേറ്റാൻ സഹായിക്കുമെന്ന് ഉറപ്പാക്കുക. വലിയ ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള മികച്ച മാർഗ്ഗം, ചെറിയ ചെറിയ ചുവടുകൾ വയ്ക്കുക എന്നതാണ്. ഓരോ ആഴ്ചയും ഒരു ഇന്ററാക്റ്റീവ് ആക്ടിവിറ്റികളായി പഠിപ്പിക്കുക. ഈ ആവൃത്തി സാവധാനത്തിൽ വർദ്ധിപ്പിക്കുക. ചെറിയ സ്റ്റെപ്പുകളിൽ വ്യക്തത കൈവരിക്കുന്നതിനായി സ്വയം മാർഗദർശകനുമായി കൂടികാഴ്ചകൾ നടത്തുക!