മാതാപിതാക്കൾ സ്ക്രീൻ സമയം എന്തിനു ഭയപ്പെടണം?

 

ടിവി
സ്മാർട്ട്ഫോണുകൾ
ടാബ്ലെറ്റ്(കൾ)
സ്കൂളിൽ പി.സി
വീട്ടിൽ ഒരു പിസി...

'സ്ക്രീൻ സമയം' എല്ലായിടത്തും വ്യാപകമായിരിക്കുന്നു. അത് നിങ്ങളുടെ കുട്ടിയുടെ പതിവ് മാത്രമല്ല നിങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായും മാറിയിരിക്കുകയാണ്.

അതിനാൽ, എന്തിന് സ്ക്രീൻ സമയത്തെ ഭയക്കുന്നു?

ഒരു ഡിജിറ്റൽ പാരന്റിംഗ് പ്രോ എന്ന നിലയിൽ, പിസികളെ തുറന്ന് സ്വാഗതം ചെയ്യുന്നതാണ് നല്ലത്, നിങ്ങളുടെ കുട്ടികൾ സഹപാഠികളോടൊപ്പം മുന്നേറാൻ സഹായിക്കുന്നതിനും ഭാവി അവർക്കായി കരുതി വച്ചിരിക്കുന്ന വെല്ലുവിളികൾ നേരിടുന്നതിനും ഇത് സഹായിക്കുന്നു. നിങ്ങൾ സ്ക്രീൻ സമയത്തെ ഭയപ്പെടാതിരിക്കുന്നതിനുള്ള മൂന്ന് കാരണങ്ങൾ ഇതാ:

1) പാഠപുസ്തകങ്ങൾക്ക് ജീവൻ വയ്ക്കുന്നു

നിങ്ങളുടെ കുട്ടിയുടെ വിഷയം അല്ലെങ്കിൽ പ്രായം ഒരു പ്രശ്നമേ അല്ല, ഒരു പി.സി ഉണ്ടെങ്കിൽ പാഠപുസ്തകങ്ങൾക്ക് അക്ഷരാർത്ഥത്തിൽ ജീവൻ കൈവരും. വിഷയത്തെ യഥാർത്ഥ ജീവിതത്തിലേക്ക് ബന്ധിപ്പിക്കുന്നത് കുട്ടികൾക്ക് വളരെക്കാലത്തേക്ക് ആ കാര്യങ്ങൾ ഓർത്തു വയക്കാൻ സഹായിക്കുന്നു. കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ചുള്ള ഒരു ഹ്രസ്വചിത്രം വീക്ഷിക്കുന്നത് പുസ്തകത്തിലെ വിവരങ്ങൾ ഉച്ചത്തിൽ വായിക്കുന്നതിനേക്കാളും വളരെ കൂടുതൽ ഫലപ്രദമായിരിക്കും നിങ്ങളുടെ കുട്ടിയിൽ അതുണ്ടാക്കുന്ന വ്യത്യാസം മനസ്സിലാക്കാൻ ഒരിക്കൽ അതൊന്ന് ശ്രമിച്ച് നോക്കുക!

2) കളി സമയം വെറും കളിസമയമല്ല

സ്കൂൾ, ക്ലാസ്, ട്യൂഷൻസ്, എക്സ്ട്രാ കരിക്കുലർ ആക്ടിവിറ്റീസ്, സ്പോർട്സ് മുതലായവയ്ക്ക് ദിവസം മുഴുവൻ ചിലവഴിക്കണം. അടുത്ത ദിവസത്തെ നേരിടാൻ നിങ്ങളുടെ കുട്ടിക്ക് വിശ്രമിക്കുകയും വേണം. ഒരു മണിക്കൂർ ഗെയിമിംഗ് നിങ്ങളുടെ കുട്ടിയ്ക്ക് അനുയോജ്യമായ ഡി-സ്ട്രെസറാണ്. ഇത് അവരുടെ പ്രശ്നപരിഹാര കഴിവുകൾ മെച്ചപ്പെടുത്താൻ അവരെ സഹായിക്കുകയും ചെയ്യുന്നു. ഇനി അതൊരു ഒരു പഠന ഗെയിമാണെങ്കിൽ, അവൻ അത് ആസ്വദിക്കുന്നതിനൊപ്പം അറിവുകളും അവന്റെ ഉള്ളിലേക്കെത്തുന്നു.

3) അതൊരു കുടുംബ സമയം കൂടി ആക്കാൻ കഴിയുമോ?

ഒരു പി.സി ഉപയോഗിക്കുക എന്നാൽ നിങ്ങളുടെ കുട്ടി മാത്രം ഇരുന്ന് അതിൽ പ്രവർത്തിക്കണം അല്ലെങ്കിൽ കളിക്കണം എന്ന് അർത്ഥമില്ല. കുടുംബം ഒന്നിച്ചു ചെയ്യാൻ കഴിയുന്ന നിരവധി പ്രവർത്തനങ്ങളുണ്ട്. ഒരു വീഡിയോ കണ്ട് അതിനെ കുറിച്ച് എല്ലാവരും ചേർന്ന് സംസാരിക്കുമ്പോൾ, പി.സി. സമയം കുടുംബ സമയം ആക്കാൻ കഴിയും. നിങ്ങൾ ചെയ്യേണ്ടത് അൽപം സമയമെടുത്ത് പി.സി യിൽ പര്യവേക്ഷണം നടത്തുകയും നിങ്ങളുടെ കുടുംബത്തിന് ഏറ്റവും മികച്ചത് എന്താണെന്ന് കണ്ടെത്തുകയും ചെയ്യുക എന്നതാണ്. ഓരോ പ്രായത്തിലുള്ളവർക്കും അന്യയോജ്യമായത് എന്തെങ്കിലും കിട്ടുക തന്നെ ചെയ്യും.

പി.സി.യിൽ കുട്ടികൾ ശ്രദ്ധ മാറിപോകുന്നത് എളുപ്പമാണ്, പ്രത്യേകിച്ച് മാതാപിതാക്കളുടെ നിരീക്ഷണം ഇല്ലാത്തപ്പോൾ. പിസി സമയം ഉൽപാദനക്ഷമമാണോ എന്ന് ഉറപ്പുവരുത്താൻ, ഒരു പഠന സ്രോതസ്സ് തിരഞ്ഞെടുക്കുന്നതിന് മുമ്പായി ഈ ചോദ്യങ്ങൾ ചോദിക്കുക, നാളെ നിങ്ങളുടെ കുട്ടി ടെക്-സാവി വ്യക്തി ആയി വളരുന്നത് കാണുക.