ഒരു പിസി എന്തുകൊണ്ട് നിങ്ങളുടെ കുട്ടിയുടെ ആദ്യത്തെ പഠന ഗാഡ്ജെറ്റ് ആയിരിക്കം?

ഒരു കുട്ടിയുടെ ഏറ്റവും പ്രധാനപ്പെട്ട വഴികാട്ടികളാണ് അവരുടെ രക്ഷിതാക്കളും അദ്ധ്യാപകരും.പലപ്പോഴും അവർ അവരുടെ സംശയങ്ങൾ അവസാനിക്കുന്നതു വരെ മാതാപിതാക്കളോട് ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേയിരിക്കും [1].

അദ്ധ്യാപകരും മാതാപിതാക്കളും നല്ല വഴികാട്ടികൾ തന്നെയാണെങ്കിലും അവർക്കും അവരുടേതായ പരിമിതികൾ ഉണ്ട്.ഉദാഹരണത്തിന്, മാതാപിതാക്കൾക്ക് എല്ലാറ്റിനേയും കുറിച്ച് അറിവുകൾ ഉണ്ടായിരിക്കില്ല,അതുപോലെ തന്നെ അധ്യാപകർ എപ്പോഴും ലഭ്യമാകുകയില്ല. മാത്രമല്ല,കുട്ടികളിലെ പ്രതികരണ സംവിധാനം വളരെ സെലക്ടീവാണ്,അവർ ദൃശ്യങ്ങൾ, ശബ്ദങ്ങൾ നിറങ്ങൾ എന്നിവയോട് നന്നായി പ്രതികരിക്കും [2].അതുകൊണ്ടു തന്നെ നമ്മുടെ കുട്ടികളുടെ പഠനശേഷി സഹജമായ രീതിയിൽ വളർത്തിയെടുക്കുക എന്നത് വളരെ പ്രാധാന്യം അർഹിക്കുന്നു.ഇവിടെയാണ് ഒരു വിശ്വസനീയമായ സുഹൃത്ത് എന്ന നിലയിൽ കമ്പ്യൂട്ടർ സഹായത്തിനെത്തുന്നത്.

 

''മാതാപിതാക്കൾക്ക് എല്ലാറ്റിനേയും കുറിച്ച് അറിവുകൾ ഉണ്ടായിരിക്കില്ല,അതുപോലെ തന്നെ അധ്യാപകർ എപ്പോഴും ലഭ്യമാകുകയില്ല.''

 

എല്ലാറ്റിനെക്കുറിച്ചും അറിയാൻ കുട്ടികൾ ജിജ്ഞാസുക്കളാണ്.ലോകം അറിയുവാനും ഇപ്പോഴുള്ള അനന്തമായ സാധ്യതകളെക്കുറിച്ച് പഠിക്കാനും അവർ ആഗ്രഹിക്കുന്നു.ഒരു കമ്പ്യൂട്ടർ ഉപയോഗിച്ച്,ഒരു കുട്ടിയ്ക്ക് ഇന്റർനെറ്റിൽ ലഭ്യമായ വിദ്യാഭ്യാസത്തിന്റെ വിവിധങ്ങളായ ഉറവിടങ്ങൾ പരിശോധിക്കാൻ കഴിയും.

മാത്രമല്ല,ഒരു കമ്പ്യൂട്ടർ നിങ്ങളുടെ കുട്ടിയുടെ ധാരണാ പരമായ കഴിവുകൾ വികസിപ്പിക്കുന്നതിനും സഹായിക്കുന്നു. 1993-ൽ നടത്തിയ ഒരു പഠനത്തിൽ ഒരു കുട്ടി ഒരു കമ്പ്യൂട്ടറിൽ ചെലവഴിക്കുന്ന സമയത്തിന്റെ 90% സമയവും ഏകാഗ്രതയോടെ ഇരിക്കുന്നു എന്ന് കണ്ടെത്തി. [3]

ദൃശ്യങ്ങളും നിറങ്ങളും വിന്യസിപ്പിക്കുന്ന ഇന്ററാക്ടീവ് പഠനം,കുട്ടിയുടെ ഗ്രഹണ ശേഷി വർദ്ധിപ്പിക്കുകയും വിവരങ്ങൾ നന്നായി ഓർത്തു വയ്കാനുള്ള കഴിവ് മെച്ചപ്പെടുത്തുകയും ചെയ്യുന്നു.വിദ്യാഭ്യാസ പ്രോഗ്രാമുകൾ കുട്ടിയുടെ പ്രശ്‌ന പരിഹാര ശേഷി വളർത്തുന്നു,അതു പോലെ തന്നെ,സൈക്കോളജി ടുഡേയിൽ പ്രസിദ്ധീകരിച്ചതു പോലെ,രസകരമായ ആശയങ്ങളെ അടിസ്ഥാനമാക്കിയുള്ള ഗെയിമുകൾ കാര്യങ്ങൾ വേഗം ധരിക്കാനും ഫലപ്രദമായ അറിവ് നിലനിർത്താനും കുട്ടിയെ സഹായിക്കുന്നു. [4]

 

കമ്പ്യൂട്ടറിന്റെ ഗുണഫലങ്ങൾ ഡഗ്ലസ് എച്ച് ക്ലെമന്റ്‌സ് പ്രസിദ്ധീകരിച്ച ''ദ് എഫക്ടീവ് യൂശ് ഓഫ് കമ്പ്യൂട്ടേഴ്‌സ് വിത്ത് യംങ് ചിൽഡ്രൻ'' എന്ന പ്രബന്ധത്തിൽ വിശദീകരിച്ചിരിക്കുന്നു.അതിൽ ഇങ്ങനെ പറയുന്നു,''കുട്ടികളെ ഗണിതത്തിലും ശാസ്ത്രത്തിലും പുരോഗതി നേടുന്നതിന് - പ്രശ്‌നങ്ങൾ പരിഹരിക്കുകയും, വരയ്ക്കുകയും,ടർട്ടിൽ ജ്യോമെട്രി ചെയ്യുന്നതിനും -പുതിയ മാർ'ങ്ങളിൽ ഉപയോഗിക്കുന്നത് കമ്പ്യൂട്ടറുകൾ കുട്ടികളെ സഹായിക്കുമെന്ന് നമ്മൾ വിശ്വസിക്കുന്നു.''

പല മാതാപിതാക്കളും ടാബ്ലറ്റുകളിലേയ്ക്കും മറ്റ് മൊബൈൽ ഉപകരണങ്ങളിലേയ്ക്കും നീങ്ങുമ്പോൾ,ഒരു പിസി നൽകുന്ന സൗകര്യപ്രദമായ അന്തരീക്ഷം അവയൊന്നും നൽകുന്നില്ല എന്നു അവർ മനസ്സിലാക്കുന്നില്ല. മൊബൈൽ ഉപകരണങ്ങൾ ചെറിയ കുട്ടികൾക്ക് നല്ലതാണെങ്കിലും,ഭാഷയെക്കുറിച്ച് അറിയുകയും കൊച്ചു കൊച്ചു വാചകങ്ങൾ പറയുകയും എഴുതുകയും ചെയ്യാൻ തുടങ്ങുന്ന പ്രായത്തിൽ അവർക്ക് ഒരു പിസി നൽകുന്നതായിരിക്കും ഏറ്റവും ഉത്തമം,കാരണം അതിലൂടെ കുട്ടിയ്ക്ക് വായനയും എഴുത്തും പഠിക്കാൻ കഴിയുന്നതാണ്.

ഒരു പിസി നിങ്ങളുടെ കുട്ടിയുടെ ആദ്യത്തെ ഉപകരണം ആയിരിക്കണം എന്നതിന്റെ ഏറ്റവും പ്രധാന കാരണം ആധുനിക സാങ്കേതിക യുഗത്തിലെ ഏറ്റവും അടിസ്ഥാന ഉപകരണമാണ് അത് എന്നതു കൊണ്ടാണ്.  പുതിയ സഹസ്രാബ്ദത്തിൽ ഉണ്ടായ പുരോഗതികളിലെ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നതാണ് പിസി.ഭാവിയിലെ ഉപയോഗങ്ങൾക്കായി ഒരു ഉറച്ച അടിത്തറ അതു സജ്ജമാക്കുന്നു.

പൂർണ്ണമായി ഉപയോഗപ്പെടുത്തിയാൽ, നിങ്ങളുടെ കുട്ടിയുടെ മുന്നോട്ടുള്ള കുതിപ്പിന്റെ അടിസ്ഥാന ശില ആകും ഒരു കമ്പ്യൂട്ടർ. തന്റെ ഏറ്റവും പുതിയ പിസി കാരണം അക്കാദമിക് സങ്കൽപ്പങ്ങളെക്കുറിച്ച് വ്യക്തമായ ധാരണകളുള്ള,നാസിക്കിൽ നിന്നുള്ള ഒരു മിഡിൽ-സ്‌കൂളറായ ശുഭത്തിന്റെ ഉദാഹരണം ഇവിടെ നൽകിയിരിക്കുന്നു. [5]

ഒരു പിസിയ്ക്ക് ബഹുമുഖ പ്രയോജനങ്ങൾ മാത്രമല്ല ഉള്ളത്,വിശദമാക്കാൻ രക്ഷിതാക്കളും അദ്ധ്യാപകരും ബുദ്ധിമുട്ടുന്ന,സങ്കൽപ്പവും യഥാർത്ഥ ലോകവും തമ്മിലുള്ള അന്തരം കുറയ്ക്കുന്നതിനും അതു സഹായിക്കുന്നു. നിങ്ങളുടെ കുട്ടിയ്ക്ക് ഒരു പിസി നൽകുന്നത് ദീർഘകാലത്തിൽ തീർച്ചയായും ഒരു നല്ല തീരുമാനമായിരുന്നു എന്നു തെളിയിക്കപ്പെടും.