നിങ്ങളുടെ കുട്ടിയെ ഒരു മേയ്ക്കർ സ്പേസിൽ പങ്കെടുക്കാൻ പ്രോത്സാഹിപ്പി ക്കേണ്ടതിന്റെ ആവശ്യം എന്താണ്?

"കുട്ടികളെ പരീക്ഷണം നടത്തുവാനും  റിസ്‌ക് എടുക്കാനും സ്വന്തം ആശയങ്ങളിൽ പ്രവർത്തിക്കാനും   അനുവദിക്കുമ്പോൾ, അവർക്ക് തങ്ങളിൽ തന്നെയുള്ള വിശ്വാസം ഉട്ടി ഉറപ്പിക്കാനുള്ള  അനുമതിയാണ് നമ്മൾ അവർക്ക് നൽകുന്നത്. അവർ നല്ല ആശയങ്ങളുള്ള പഠിതാക്കളായി സ്വയം  നോക്കി കാണുകയും അവരുടെ സ്വന്തം ആശയങ്ങൾ യാഥാർത്ഥ്യമാക്കുവാനായി പ്രയത്‌നിക്കുകയും ചെയ്യുന്നു." - സിൽവിയ മാർട്ടീനസ്, ഗാരി സ്റ്റേജർ [1]

സൃഷ്ടിക്കുന്നതിനുള്ള ഉത്തേജനം  എല്ലാ മനുഷ്യന്റെയും മനസ്സിൽ ഉറങ്ങികിടക്കുന്ന  അടിസ്ഥാന വികാരമാണ്. മേയ്ക്കർ സ്‌പേസ്  വിദ്യാർത്ഥികൾക്ക്  വിവിധ ഉപകരണങ്ങളും വസ്തുക്കളും കൊണ്ട്  സൃഷ്ടിക്കാനും സഹകരിക്കാനും കണ്ടെത്തലുകൾ നടത്താനും പരീക്ഷണങ്ങൾ നടത്താനും ഉള്ള ഒരു ഇടമാണ് ഒരു മേയ്ക്കർസ്‌പേസ്. മാതാപിതാക്കളെന്ന നിലയിൽ, നിങ്ങൾക്ക് കുട്ടികളിൽ  വലിയ സ്വാധീനവും മേക്കേഴ്‌സ്‌പെയ്‌സ് പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതും നിങ്ങളുടെ കുട്ടികളിൽ  അത്ഭുതങ്ങൾ സൃഷ്ടിക്കും.[2] 

1. പരീക്ഷണങ്ങളിലൂടെ പഠിക്കുക

പരീക്ഷണങ്ങളിലൂടെയുള്ള പഠനം യഥാർഥ ജീവിത വിജയത്തിനാവശ്യമായ കഴിവുകൾ വിദ്യാർത്ഥികളെ പഠിപ്പിക്കുന്നു. ധ3ി  സൈദ്ധാന്തിക അറിവുകൾ  പരീക്ഷണം നടത്തി പഠിക്കുന്നത് സ്വാതന്ത്ര്യബോധം വളർത്തിയെടുക്കുവാൻ  മാത്രമല്ല, അവരെ നന്നായി ചെയ്യാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു.[3] 

2. ചോദ്യങ്ങൾ ഉന്നയിക്കാനുള്ള അവസരം

മിക്കപ്പോഴും, ക്ലാസ്സിൽ ചോദ്യങ്ങൾ ചോദിക്കാൻ വിദ്യാർത്ഥികൾക്ക് മടിയാണ്. ഒരു മേയ്ക്കർസ്‌പേസിൽ വിദ്യാർത്ഥികൾക്ക് പരസ്പരംചോദ്യങ്ങൾ  ചോദിക്കാം അല്ലെങ്കിൽ ഓൺലൈനിൽ വിവരങ്ങൾ നോക്കാം. നിങ്ങളുടെ കുട്ടിക്ക് അവർ മുമ്പ് നേരിടാത്ത പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിലൂടെ സ്വയം ആത്മവിശ്വാസമുള്ളവരായിരിക്കുവാൻ സാധിക്കും. [4]

3. ധാരണാപരവും സൃഷ്ടിപരവുമായ കഴിവുകൾ വികസിപ്പിച്ചെടുക്കുന്നു

ഇത് പ്രയോഗിക്കാൻ എളുപ്പമായതിനാൽ നിങ്ങളുടെ കുട്ടിയ്ക്ക് സ്റ്റെപ്പ് ബൈ സ്റ്റെപ്പ്  നിർദ്ദേശങ്ങളൊന്നുമില്ലാതെ തന്നെ, ഓൺലൈനിൽ ഗവേഷണം നടത്താനും, ശാസ്ത്രം എഞ്ചിനീയറിംഗ്, ചിന്താശീലം തുടങ്ങിയവയിൽ  ആഴത്തിൽ വ്യാപൃതമാകുവാൻ സാധിക്കും.  വിദ്യാർത്ഥികളുടെ ഭാവനയെ  പ്രോത്സാഹിപ്പിക്കുന്നതിനാൽ ഇതവരിൽ പുരോഗമനപരവും സൃഷ്ടിപരവുമായ  വികസനത്തിനു കാരണമകുന്നു.[5]

4. സ്വയംബോധം

ദുർബലമായ പോയിന്റുകളിൽ പ്രവർത്തിക്കുന്നതിനും നമ്മുടെ ശക്തി മെച്ചപ്പെടുത്തുന്നതിനും സ്വയം ബോധവൽക്കരണം പ്രധാനമാണ്; പി.സി.അധിഷ്ഠിതമായ  പഠനത്തോടൊപ്പം മേയ്‌ക്കെഴ്‌സ് സ്‌പേസും കൂടിയാകുമ്പോൾ നിങ്ങളുടെ കുട്ടിയുടെ സർഗ്ഗാത്മക കഴിവുകളും, ആത്മവിശ്വാസവും, മെച്ചപ്പെടുത്തുന്നതിനും പഠനത്തിൽ സ്ഥിരത നിലനിർത്തുന്നതിനും സഹായിക്കും. നിങ്ങളുടെ കുട്ടി സ്വന്തം കഴിവുകളും ബലഹീനതകളും തിരിച്ചറിയുകയും അവർ എന്ത്, എങ്ങനെ പഠിക്കണമെന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ പ്രാപ്തരാകുകയും ചെയ്യും.

5. പഠനങ്ങളിൽ കൂടുതൽ താൽപ്പര്യം

പഠനത്തിന് കൂടുതൽ ആധികാരികത വരികയും  കുട്ടികൾ പഠനത്തിൽ മുന്നേറുകയും ചെയ്യും. മേയ്ക്കർ സ്‌പേസ് കുട്ടികൾക്ക് പഠനത്തെക്കുറിച്ച് മനസിലാക്കാനും അവർക്ക് എന്തു ചെയ്യാനാകുമെന്ന് ബോധ്യപ്പെടുത്തി കൊടുക്കുകയും ചെയ്യും. ഒപ്പം അവരുടെ പഠനം രസകരമാക്കുകയും ചെയ്യും. പുതിയ കാര്യങ്ങൾ പഠിക്കുകയും അവ എങ്ങനെ തങ്ങളുടെ പ്രൊജക്ടുകളിൽ പ്രാവർത്തികമാക്കും എന്ന് പഠിക്കുകയും ചെയ്യും. [6]

ദിവസത്തിന്റെ അവസാനം നിങ്ങളുടെ കുഞ്ഞിന്റെ മുഖത്ത്  ഒരത്യക്ഷമാകുന്ന വിരസതയ്ക്ക്  പകരം, നിങ്ങളുടെ കുട്ടിയുടെ മുഖത്ത് പുഞ്ചിരി വിരിയും.  'ഇന്ന് സ്‌കൂൾ എങ്ങനെ ഉണ്ടായിരുന്നു ?' എന്ന ചോദ്യത്തിന് നിങ്ങൾക്ക്  വളരെ വിശദമായ ഉത്തരം ലഭിക്കുകയും ചെയ്യും.

എല്ലാത്തിലുമുപരിയായി, ഒരു നിർമ്മാണപരമായ മാനസമിതി വളർത്തി എടുക്കുന്നതിനാൽ  മെയ്കർസ്‌പെയ്‌സിൽ ചെലവഴിക്കുന്ന സമയം നിങ്ങളുടെ കുട്ടിയുടെ സമയം  ഉൽപാദനക്ഷമമാക്കുകയും ചെയ്യും. ഈ മാനസികാവസ്ഥ പ്രധാനമാണ്, കാരണം അതു  സൈദ്ധാന്തിക അറിവ്  പ്രായോഗിക ജീവിതത്തിൽ പ്രാവർത്തികമാക്കാൻ അവർക്ക് സാധിക്കുന്നു. 

നിങ്ങളുടെ കുട്ടിയെ മേയ്‌ക്കേഴ്‌സ് സ്‌പെയ്‌സിൽ ചേർക്കുവാൻ  നിങ്ങൾ താൽപര്യപ്പെടുന്നു എങ്കിൽ   നിങ്ങളുടെ അനുഭവം  #DellAarambh! ൽ ട്വീറ്റ് ചെയ്യൂ.[7]