കാണാപാഠം പഠിക്കുന്നതിനെ എന്തിന് എതിർക്കണം?

രാജ്യത്തുടനീളമുള്ള  സ്‌കൂളുകളിൽ ഇന്ന്  പറഞ്ഞു കേൾക്കുന്ന ഒരു  കാര്യമാണ് കാണാപാഠം പഠിക്കുക എന്നത്.  ടീച്ചർമാർ മാത്രമല്ല, മാതാപിതാക്കൾ പോലും, തങ്ങളുടെ കുട്ടികളെ പരീക്ഷകളിൽ ജയിക്കാനും നല്ലമാർക്ക് വാങ്ങാനുമായി എല്ലാം കാണാപാഠം പഠിക്കാൻ പ്രേരിപ്പിക്കുന്നു. 

വസ്തുതകൾ   മനസ്സിലാക്കികൊണ്ടോ അല്ലാതെയോ  പലവട്ടം ആവർത്തിക്കുന്നതിലൂടെ നിങ്ങൾക്ക് അവ ഓർമ്മയിൽ വയ്ക്കാൻ സാധിക്കും. സമയമില്ലാത്ത കുട്ടികൾക്കോ അല്ലെങ്കിൽ സമ്മർദ്ദം ഉള്ളവർക്കോ കാണാപാഠം പഠിക്കുന്നത് ഒരു മാർഗ്ഗമാണ്. പക്ഷെ ഒരാൾ ഏതാനും ദിവസം ഈ വസ്തുതകൾ എല്ലാം ഓർക്കും, പരീക്ഷാ പേപ്പറിൽ എഴുതുകയും അടുത്ത ദിവസം അതു മറക്കുകയും ചെയ്യുന്നു.

ഹൃദിസ്ഥമാക്കുക എന്നത് ഒരു  കഴിവു തന്നെയാണ്; പാസ്‌വേഡുകൾ, പിൻ, ജന്മദിനങ്ങൾ, അക്ഷരമാല, സൂത്രവാക്യം എന്നിവ പോലുള്ളവ നിങ്ങൾ ഓർത്തുവച്ചിരിക്കേണ്ടവ തന്നെയാണ്.  എന്നിരുന്നാലും, ഒരു വിഷയത്തെക്കുറിച്ച് ദീർഘകാലത്തേക്ക് മനസ്സിലാക്കേണ്ടി വരുമ്പോൾ കാണാപാഠം പഠിക്കുന്നതോ ( ചൊല്ലി പഠിക്കുന്നത്) നെമോണിക്‌സോ ( ചില വസ്തുതകൾ ഓർത്തിരിക്കാനായി ചുരുക്കെഴുത്തുകളും മറ്റും ഉണ്ടാക്കുന്നത്) ആയ രീതികൾ നിങ്ങളുടെ കുട്ടിയുടെ കഴിവുകളോട്  നീതി പുലർത്തുന്നതിൽ പരാജയപ്പെടുന്നു.

ഇതിന് ഒരു ബദൽ എന്താണ്?

പ്രവേശന പരീക്ഷകളിൽ മികച്ച വിജയം കൈവരിക്കുന്നതോ  അല്ലെങ്കിൽ മികച്ച സ്ഥാപനങ്ങളിൽ പ്രവേശനം നേടുന്നതോ  അല്ലെങ്കിൽ പുതിയ കാലത്തെ കരിയർ ചോയ്‌സുകളിലായാലോ തങ്ങളുടെ കുട്ടികൾ മികച്ച പ്രകടനം കാഴ്ച വയ്ക്കണമെന്നാണ് എല്ലാ മാതാപിതാക്കളും ആഗ്രഹിക്കുന്നത്. പിസി അധിഷ്ഠിതമായ വിദ്യാഭ്യാസത്തിലൂടെ കുട്ടികളുടെ കഴിവുകൾ കണ്ടെത്തി വളരത്തിയെടുക്കാനാകുന്നു.

കുട്ടികളെ സജീവമായി  നിലനിർത്താൻ വീട്ടിലും ക്ലാസ് റൂമിലും പിസികൾ ഉപയോഗിക്കാം. പാഠ്യ പദ്ധതികൾ എളുപ്പത്തിൽ പഠിക്കാനും പഠിച്ചവ അനായാസമായി റിവിഷൻ നടത്താനും  ഒരു വിഷയത്തിന്റെ എല്ലാ വശങ്ങളും പര്യവേക്ഷണം ചെയ്യാനും ഇത് വിദ്യാർത്ഥികളെ സഹായിക്കുന്നു. ഒരു കുട്ടി വെറുതെ കാണാ പാഠം പഠിക്കുന്നതിനു പകരം പഠന പ്രക്രിയയിൽ പങ്കാളിയാകുമ്പോൾ    ഇത് ഒരു നീണ്ടു നിൽക്കുന്നതും നല്ലതുമായ പ്രഭാവം ഉളവാക്കുന്നു. സിദ്ധാന്തങ്ങൾ ജീവിതത്തിൽ പ്രായോഗികമാക്കുന്നതും പ്രശ്‌നങ്ങൾ പരിഹരിക്കുകയും ആശയങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നതും ആഴത്തിലുള്ള പഠനത്തിന്റെ ചുവടു വയ്പ്പുകളാണ്.  ഈ സമീപനം ഉപയോഗിച്ച് കുട്ടികൾ വിഷയത്തിൽ വിഷയത്തിൽ പ്രാഗൽഭ്യം നേടുമ്പോൾ, അതിന്റെ പ്രഭാവം തീർച്ചയായും വർധിക്കും.

കാണാപാഠത്തിൽ ഊന്നിയുള്ള ഒരു പാഠ്യ പദ്ധതിയിൽ നിന്ന് നമുക്ക് എളുപ്പത്തിൽ മോചനം ലഭിക്കില്ല, എങ്കിലും, പിസി പ്രാപ്തമായ പാഠ്യപദ്ധതി,  മത്സരത്തിന്റെതായ  ഇന്നത്തെ  ലോകത്ത്  കുട്ടികൾക്ക്  മേൽക്കൈ നേടാൻ സഹായിക്കുന്നു. വീട്ടിൽ ഒരു പിസി അല്ലെങ്കിൽ ലാപ്‌ടോപ്പ് ഉണ്ടായിരിക്കുന്നത് നിങ്ങളുടെ കുട്ടിക്ക്  സ്വതന്ത്രമായ ഗവേഷണം നടത്താൻ സഹായിക്കും, ഫലപ്രദമായി പഠിക്കുകയും  സാങ്കേതികവിദ്യയെ ആശ്രയിക്കുന്ന സാമ്പത്തിക വ്യവസ്ഥക്ക് വേണ്ടി തയ്യാറായിരിക്കുകയും ചെയ്യുക

കാലഹരണപ്പെട്ട ശീലങ്ങൾക്കെതിരെ  നിലപാടെടുക്കുക . കാണാപാഠത്തെ കൈവിട്ട്  കംപ്യൂട്ടർ സഹായത്താലുള്ള പാഠ്യ പദ്ധതിക്ക് ആരംഭം കുറിച്ചുക.  സൈൻ അപ്പ് ചെയ്ത് നിങ്ങളുടെ ശബ്ദം ഉയർത്തുക.[1]