നിങ്ങൾക്ക് നിങ്ങളുടെ വിദ്യാർത്ഥികളെ പ്രചോദിപ്പിക്കാനാകും - എങ്ങനെ എന്നു നോക്കാം

 

പ്രചോദനം എല്ലാവർക്കും എളുപ്പത്തിൽ ലഭിക്കുന്നതല്ല. ചിലപ്പോൾ, അത് ചിലർക്ക്'ഇൻ-ബിൽഡ്' ആണ്, അതേ സമയം മിക്ക വിദ്യാർത്ഥികൾക്കും സമയാസമയങ്ങളിൽ ആവശ്യമായ 'ഉന്തലും തള്ളലും' നൽകേണ്ടി വരുന്നു. കുട്ടിയുടെ സ്വന്തം ലക്ഷ്യങ്ങളുമായി ബന്ധപ്പെടുത്തി, അത് ക്ലാസ്സിലെ ഒന്നാം സ്ഥാനം , ഒരു ചാമ്പ്യൻഷിപ്പ് നേടുക, അല്ലെങ്കിൽ ഒരു പ്രത്യേക വിഷയത്തെക്കുറിച്ച് കൂടുതൽ അറിവ് നേടുക, അങ്ങനെ എന്തുമാകാം, ചെയ്യുമ്പോഴാണ് ആണ് ഏറ്റവും ഫലപ്രദമായ പ്രചോദനമാകുന്നത്. ഒരു അധ്യാപകൻ എന്ന നിലയിൽ നിങ്ങളുടെ ക്ലാസിനെ പ്രചോദിപ്പിക്കാൻ നിങ്ങൾക്ക് എന്താണ് ചെയ്യാനാകുന്നത് എന്ന് നോക്കാം.

1. എന്നെ മാർക്ക് കാണിക്കുക!

തൊഴിലിടങ്ങളിൽ ശമ്പളവർദ്ധനവും പ്രമോഷനുകളും ജീവനക്കാരെ പ്രചോദിപ്പിക്കുന്നതുപോലെ, വിദ്യാർത്ഥികളെ മാർക്കുകളും ഗ്രേഡുകളും പ്രചോദിപ്പിക്കും. പതിവായി നിങ്ങളുടെ വിദ്യാർത്ഥികളുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ സഹായിക്കുന്നതിന് കഴിയുന്നത്ര മോക്ക് ടെസ്റ്റുകൾ നടത്തുക. അപ്പോൾ നിങ്ങളുടെ വിദ്യാർത്ഥികൾക്ക് യഥാർത്ഥ പരീക്ഷക്കായി പൂർണ്ണമായി തയ്യാറായിരിക്കുവാൻ സാധിക്കും.

2. പുരോഗതി തിരിച്ചറിയുക

നിങ്ങളുടെ വിദ്യാർത്ഥികളുടെ വിശ്വാസം മെച്ചപ്പെടുത്തുന്നതിന് ഏറ്റവും ചെറിയ പുരോഗതി പോലും അംഗീകരിക്കേണ്ടതുണ്ട്. ഉദാഹരണത്തിന്, ഒരു ഇംഗ്ലീഷ് വൊക്കാബുലറി പരീക്ഷയിൽ ഒരു വിദ്യാർത്ഥി 6/10 ൽ നിന്ന് 8.5 /10 ലേക്ക് നേട്ടം കൈവരിച്ചാൽ വാക്കാൽ അഭിനന്ദിക്കുകയും പേപ്പറിൽ ഒരു സ്റ്റാർ വരയ്ക്കുകയും ചെയ്യുന്നത് അവന് അംഗീകാരമാകും. പുകഴ്ത്തലും പ്രോത്സാഹനവും നിങ്ങളുടെ വ്യക്തിപരമായ രീതിയിൽ ആകാം.

3. ആക്ടീവ് ലേണിംഗ് ആണ് മുന്നിലുള്ള മാർഗ്ഗം

മിക്കപ്പോഴും ക്ലാസ്സിൽ അദ്ധ്യാപകനാണ് ഏറ്റവും കൂടുതൽ സംസാരിക്കുന്നത്. ഇതിനൊരു മാറ്റം കൊണ്ടു വരിക. ഒന്നോ രണ്ടോ സംവേദനാത്മക വീഡിയോ അല്ലെങ്കിൽ ഗ്രൂപ്പ് സംവാദങ്ങൾ, പ്രശ്നം പരിഹരിക്കുന്ന വർക്ക്ഷീറ്റുകൾ എന്നിവയിലൂടെ പഠനം കൂടുതൽ സ്വീകാര്യമാക്കാം. അതിനുള്ള സ്രോതസ്സുകൾ ഇവിടെ ലഭിക്കുന്നതാണ് : Super Teacher Worksheets.

4. കരുത്ത് വർദ്ധിപ്പിക്കുക

നിങ്ങളുടെ വിദ്യാർത്ഥി ത്രികോണമിതിയിൽ യഥാർത്ഥ താല്പര്യം പ്രകടിപ്പിക്കുന്നെങ്കിൽ, അവരെ 100 Problems Challenge സൈൻ അപ്പ് ചെയ്യുക, ക്രമേണ ഈ താൽപ്പര്യം ഏറെ ഇഷ്ടപ്പെടുന്ന അഭിവാഞ്ച ആയി മാറുന്നു. അതുപോലെ, നിങ്ങളുടെ വിദ്യാർത്ഥികളെ അവരുടെ ശക്തി കെട്ടിപ്പടുക്കാൻ സഹായിക്കുന്ന നിരവധി പിസി റിസോഴ്സുകൾ ഉണ്ട്. നിങ്ങളുടെ വിദ്യാർത്ഥിക്ക് താല്പര്യമുള്ള കാര്യങ്ങൾ കണ്ടെത്തുന്നതിനും കൂടുതൽ പി.സി. റിസോഴ്സ് ഉപയോഗപ്പെടുത്തുന്നതിനുമായി നിങ്ങൾ ചെയ്യേണ്ടത് അവരുമായി ആഴത്തിലുള്ള സംഭാഷണം നടത്തുക എന്നതാണ്.

നിങ്ങൾ തുടക്കകാരനായ അധ്യാപകനാണെങ്കിലും പരിചയ സമ്പന്നനാണെങ്കിലും വിഷയത്തിലെ വൈദഗ്ദ്ധ്യത്തിനും നിങ്ങൾ ക്ലാസിൽ അവതരിപ്പിക്കുന്ന ഉത്സാഹത്തിനും പുറമെ ഒരു പിസി അത്യാവശ്യം വേണ്ട ഒരു പഠന ഉപകരണമാണ്. ഇത് നിങ്ങളുടെ വിദ്യാർത്ഥികൾക്ക് മാത്രമല്ല, നിങ്ങൾക്കും ഒരു പഠന ഉപകരണമാണ്!