സുരക്ഷിതമായ പാസ്വേഡുകൾ സജ്ജമാക്കുന്നതിനുള്ള നിങ്ങളുടെ സമ്പൂർണ്ണമായ ഗൈഡ്

 

#പ്രധാനപ്പെട്ടവ സുരക്ഷിതമാക്കുക

വീട്ടിലെയും സ്കൂളിലെയും ഒരു പിസി ഉപയോഗിക്കുമ്പോൾ നിങ്ങൾക്ക് മൂന്ന് വാക്കുകൾ അത്യന്താപേക്ഷിതമാണ്. ഒരു വിഷയത്തെക്കുറിച്ച് ഒരു ലേഖനം എഴുതുക, ഒരു ഗ്രൂപ്പ് പ്രോജക്ട് ചെയ്യുക, അല്ലെങ്കിൽ ഒരു വിഷയം സംബന്ധിച്ച് കൗതുകത്തിൽ ഒരു അന്വേഷണം നടത്തുക, നിങ്ങൾ ചെയ്യുന്നത് എന്തു തന്നെ ആയിക്കോട്ടെ. എല്ലായ്പ്പോഴും പാസ്വേഡ് സംരക്ഷണമുള്ള ഒരു പിസി നിർബന്ധമാണ്.

നിങ്ങളുടെ വീട്ടിലെ വാതിൽ തുറക്കാൻ താക്കോലുകളൊന്നും ഇല്ലാത്ത അവസ്ഥ ഒന്ന് ആലോചിച്ചു നോക്കൂ, അതേ വിധത്തിൽ നിങ്ങൾ പതിവായി ഉപയോഗിക്കുന്ന നിങ്ങളുടെ നിങ്ങളുടെ പിസി, ഇ-മെയിൽ അക്കൗണ്ടുകൾ, ഓൺലൈൻ പഠന ഉറവിടങ്ങൾ, സോഷ്യൽ മീഡിയ ചാനലുകൾ എന്നിവയിൽ ലോഗിൻ ചെയ്യുന്നതിന് ഒരു പാസ്വേഡ് ആവശ്യമുണ്ട്. ഇനിപ്പറയുന്ന മാർഗ്ഗനിർദ്ദേശം മനസ്സിൽ സൂക്ഷിക്കുന്നതിലൂടെ, നിങ്ങൾക്ക് പ്രധാനപ്പെട്ട കാര്യങ്ങൾ പരിരക്ഷിക്കാൻ കഴിയും:

1) മൾട്ടി-ഫാക്ടർ ഓതന്റിക്കേഷൻ ഉറപ്പാക്കുക

ഈ പാസ്വേഡ് ദിനത്തിലെ തീം is #LayerUp ആണ്.. ഒരു മൊബൈൽ അല്ലെങ്കിൽ ഇമെയിൽ ഒടിപി കൂട്ടിചേർക്കുന്നതിലൂടെ നിങ്ങൾ സുരക്ഷ യുടെ മറ്റൊരു പാളി കൂടി നൽകുകയാണ് ചെയ്യുന്നത്. ഇത് നിങ്ങളുടെ ലോഗിൻ പ്രക്രിയയിൽ ഒരു അധിക ഘട്ടം കൂടി കൂട്ടിച്ചേർക്കുമെങ്കിലും, ഐഡന്റിറ്റി മോഷണം, സോഷ്യൽ മീഡിയ അക്കൗണ്ട് ഹൈജാക്കിംഗ് തുടങ്ങിയ സൈബർ കുറ്റകൃത്യങ്ങളിൽ നിന്ന് നിങ്ങൾക്ക് ശക്തമായ പരിരക്ഷ നൽകുന്നു. [1]

2) പാസ്വേഡിന് ദൈർഘ്യം കൂടുന്നത് അതിനെ തകർക്കാൻ വിഷമമാക്കും

നിങ്ങളുടെ പാസ്വേഡിനായി ഒരു വാക്കോ പ്രത്യേക ചിഹ്നങ്ങളോ മാത്രം ഉപയോഗിക്കുന്നതിനു പകരം അത് ദീർഘമായ ഒരു വാചകം ആക്കുക. അത് ഒരു അനുക്രമ രൂപത്തിലുള്ളതോ അല്ലാത്തതോ ആകാം, പക്ഷേ നിങ്ങൾ അത് ഓർത്തു വയ്ക്കുന്നു എന്ന് ഉറപ്പാക്കുക! അതോടൊപ്പം ഇത് ഇംഗ്ലീഷ് മാത്രമായി പരിമിതപ്പെടുത്തരുത് - നിങ്ങളുടെ മാതൃഭാഷ അല്ലെങ്കിൽ നിങ്ങൾക്ക് പരിചയമുള്ള മറ്റ് ഭാഷ ഉപയോഗിച്ച് പാസ്വേഡ് ശക്തമാക്കുക.

3) ഊഹിക്കാൻ സാധിക്കുന്നവ ഒഴിവാക്കുക - പേരുകൾ, ജന്മദിനം, നിങ്ങൾ താമസിക്കുന്ന നഗരം അല്ലെങ്കിൽ പട്ടണം

തുടക്കത്തിൽ, അത് എളുപ്പമാണെന്ന് തോന്നിയേക്കാമെങ്കിലും നിങ്ങളുടെ പാസ്വേഡ് കഴിയുന്നത്ര തനത് ആക്കി മാറ്റുക.


ഉറവിടം: https://securingtomorrow.mcafee.com/author/cybermum-india/

4) കൂട്ടി കലർത്തുക - ക്യാപ്പിറ്റൽ ലെറ്റർ, ചിഹ്നങ്ങൾ, ക്രമരഹിതമായ വാക്ക് എന്നിവ കൂട്ടി ചേർക്കുക

@#$% എന്നതിനൊപ്പം ക്രമരഹിതമായ ക്യാപിറ്റലൈസേഷനും കൂടി ഉപയോഗിച്ച് നിങ്ങളുടെ പാസ്വേഡ് ഊഹിക്കാൻ പ്രയാസമാണെന്ന് ഉറപ്പുവരുത്തുക. ഈ പൊതുവായ പാസ്വേഡുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കുക: [2]

1. 123456
2. 123456789
3. password
4. admin
5. 12345678
6. qwerty
7. 1234567
8. 111111
9. photoshop
10. 123123
11. 1234567890
12. 000000
13. abc123
14. 1234
15. adobe1
16. macromedia
17. azerty
18. iloveyou
19. aaaaaa
20. 654321

5) ഒരിക്കലും ഒരു പാസ്വേഡ് വീണ്ടും ഉപയോഗിക്കരുത്.

ചിലകാര്യങ്ങളിൽ, നമ്മൾ എല്ലാവരും കാലാകാലങ്ങളിൽ കുറ്റവാളികളാകുന്നു, അതിനാൽ നിങ്ങൾ ഉപയോഗിക്കുന്ന ഓരോ അക്കൗണ്ടിനും വെവ്വേറെ പാസ്വേഡ് ഉണ്ടായിരിക്കുന്നത് നല്ലതാണ്. ഒരു അക്കം, സ്പെഷ്യൽ ക്യാരക്ടർ, അല്ലെങ്കിൽ ഭക്ഷണം, രാജ്യങ്ങൾ മുതലായ ഏതെങ്കിലും തീം നിങ്ങൾക്ക് പൊതുവായി നിലനിർത്താവുന്നതാണ്.

നിങ്ങളുടെ പി സി പരമാവധി പ്രയോജനപ്പെടുത്താൻ തുടങ്ങിയാൽ പഠിക്കുന്നത് ഒരു ഇളംകാറ്റ് പോലെയാകും.