പാഠ പദ്ധതി തയ്യാറാക്കാൻ നിങ്ങളുടെ അവശ്യമായുള്ള 5 പോയിന്റ് ചെക്ക്ലിസ്റ്റ്

 

'ദിവസത്തെ നിങ്ങൾ ഓടിക്കുക അല്ലെങ്കിൽ ദിവസം നിങ്ങളെ ഓടിക്കും.'
- ജിം റോൺ

ഇത് അൽപ്പം പരുഷമായി തോന്നാമെങ്കിലും അത് വാസ്തവമാണ്. നിങ്ങൾ സ്കൂളിൽ പഠിപ്പിക്കുന്ന എല്ലാ ക്ലാസുകാർക്കും വേണ്ടി ഒരു പ്രവർത്തന പദ്ധതി തയ്യാറാക്കുന്നതിലൂടെ നിങ്ങൾ പ്രധാനമായും ഉൽപ്പാദനക്ഷമവും ആസ്വാദ്യകരവുമായ ദിവസത്തിന് (നിങ്ങൾക്കും നിങ്ങളുടെ വിദ്യാർത്ഥികൾക്കും) അടിത്തറയിടുകയാണ്. മാത്രമല്ല, മുഴുവൻ സിലബസും സമയത്തിനു തന്നെ പൂർത്തീകരിക്കുന്നതിന് നിങ്ങളുടെ യാത്ര ശരിയായ ദിശയിലായിരിക്കുകയും ചെയ്യും!

നിങ്ങളുടെ പാഠ പദ്ധതി ആസൂത്രണം ചെയ്യുമ്പോൾ നിങ്ങൾ മനസ്സിൽ സൂക്ഷിക്കേണ്ട ചെക്ക്ലിസ്റ്റ് ഇതാ:

1.ഓർമ്മകൾ പുതുക്കികൊണ്ട് ആരംഭിക്കുക

നിങ്ങൾ മുമ്പത്തെ ക്ലാസ്സിൽ നിന്ന് ഒരു പാഠം തുടരുകയാണെങ്കിൽ, നിങ്ങളുടെ വിദ്യാർത്ഥികൾക്ക് ഒരു ക്യുക്ക് റീക്യാപ് നൽകുക. നിങ്ങൾ ഒരു പുതിയ വിഷയം ആരംഭിക്കുകയാണെങ്കിൽപ്പോലും, ആ വിഷയം സംബന്ധിച്ച വീഡിയോ അല്ലെങ്കിൽ മുൻ വിഷയം സംക്ഷിപ്തമാക്കികൊണ്ടുള്ള ഒരു സംവേദനാത്മക അവതരണം കാണിക്കുക. അങ്ങനെ വിദ്യാർത്ഥികൾക്ക് ഓരോ അധ്യായവും തമ്മിലുള്ള ബന്ധം എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയും.

2. യഥാർത്ഥ ജീവിതവുമായി ബന്ധപ്പെടുത്തുക!

പഠിക്കുവാൻ പോകുന്നത് എന്തിനെ കുറിച്ചാണെന്ന് നിങ്ങളുടെ വിദ്യാർത്ഥികൾ അറിയട്ടെ, സാന്ദർഭികമായുള്ള ധാരണ സൃഷ്ടിക്കുന്നതിന്, യഥാർത്ഥ ജീവിതവുമായി ഇവ എങ്ങനെ ബന്ധപ്പെടുന്നുവെന്നത് അവർക്ക് മനസ്സിലാക്കികൊടുക്കുക. ഒരു യഥാർത്ഥ ജീവിത സംഭവം, വാർത്ത എന്നിവ അവരുടെ ശ്രദ്ധയിൽ കൊണ്ടുവരിക അല്ലെങ്കിൽ ക്ലാസ് കൂടുതൽ സ്മരണീയമാക്കുന്നതിന് ഒരു ഹ്രസ്വചിത്രം കാണിക്കുക. ഏറ്റവും വികൃതികളായ വിദ്യാർത്ഥികൾ പോലും ശ്രദ്ധയോടെ ക്ലാസിൽ ഇരിക്കും!

3. ഒരു ഗ്രൂപ്പ് ആക്റ്റിവിറ്റി ഉൾപ്പെടുത്തുക

എല്ലാ അധ്യാപകരും ആഗ്രഹിക്കുന്നത് മുഴുവൻ കുട്ടികളും തന്റെ ക്ലാസിൽ ശ്രദ്ധയോടെ ഇരിക്കണമെന്നാണ്. യഥാർത്ഥത്തിൽ അത് നടപ്പുള്ള കാര്യമല്ല അവിടെയാണ് ഗ്രൂപ്പ് ആക്റ്റിവിറ്റി ഗുണകരമായി വരുന്നത്. പിസിയിൽ 5 പേരടിങ്ങിയ ചെറിയ ഗ്രൂപ്പിന്റെ പത്ത് മിനിറ്റ് പ്രവർത്തനം പോലും വിജയകരമായി ക്ലാസിനെ ഊർജ്ജിതമാക്കി മുന്നോട്ടു കൊണ്ടു പോകാൻ സഹായിക്കുന്നു.

4. ലെസ്സൺ ക്രിയേറ്റിംഗ് ടൂൾസ് ഉപയോഗിക്കുക

Oppia [1] and Common Curriculum [2] തുടങ്ങിയ ഓൺലൈൻ ടൂൾസ് നിങ്ങളുടെ പാഠം ഇന്ററാക്ടീവ് ആക്കുവാൻ സഹായിക്കുന്നു. ക്വിസുകൾ, മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ, കഥകൾ അങ്ങനെ പലതും നിങ്ങൾക്ക് ഇതിൽ ഉൾപ്പെടുത്തുവാൻ സാധിക്കും, അതിലൂടെ നിങ്ങൾക്ക് പാഠപുസ്തകത്തിന്റെ ഗൈഡഡ് സമീപനവും ഒരു പിസിയുടെ ഇന്ററാക്ടീവ് ഘടകങ്ങളും സമന്വയിപ്പിച്ച് ക്ലാസ് മുന്നോട്ടു കൊണ്ടുപോകാനാകും.

5. ഗൃഹപാഠത്തെ കുറിച്ച് മറക്കരുത് !

ചിലപ്പോൾ, നൽകിയിട്ടുള്ള ഗൃഹപാഠം വിഷയവുമായി ഒട്ടും തന്നെ ബന്ധമില്ലാത്തതായിരിക്കാം. നിങ്ങൾ നൽകുന്ന അസൈൻമെന്റും വായനയും ഇന്നത്തെ പാഠവുമായി ബന്ധപ്പെട്ടിരിക്കുന്നതാണെന്ന് ഉറപ്പുവരുത്തുക, അതിനാൽ നിങ്ങളുടെ കുട്ടികൾക്ക അവർ പഠിച്ച എല്ലാ കാര്യങ്ങളും ഉൾക്കൊള്ളുന്നു എന്നുറപ്പാക്കാനാകും. നിങ്ങൾ എത്രത്തോളം വ്യത്യസ്തമായി ചിന്തിക്കുന്നോ ഗൃഹപാഠങ്ങളിൽ അത്രത്തോളം വലിയ പ്രഭാവം ഉളവാക്കുന്നതാണ്!

ഒരു പ്രിൻസിപ്പാൾ ആയ ശ്രീമതി ഗൗരി പറയുന്നത് കേൾക്കുക. മികച്ച ഒരു അദ്ധ്യാപകന്റെ കൈകളിലെ സാങ്കേതികവിദ്യ വിദ്യാർത്ഥികൾക്ക് ഫലപ്രദമായ ഒരു പാഠപദ്ധതി തയ്യാറാക്കി നൽകുമ്പോൾ അത് സമൂഹത്തെ എങ്ങനെ രൂപാന്തരപ്പെടുത്തുന്നു എന്ന് അവർ വിശദീകരിക്കുന്നുഃ