നിങ്ങളുടെ കുട്ടിയുടെ ആദ്യത്തെ പിസി വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട 5 പ്രധാന കാര്യങ്ങൾ

 

ജോലി

ഓൺലൈൻ ബാങ്കിംഗ്

ഫയൽ ടാക് സ്

സോഷ്യൽ മീഡിയ

വായന

ഗവേഷണം

ദിനംദിനാടിസ്ഥാനത്തിൽ ഒരു പിസി കൊണ്ട് നിങ്ങൾക്ക് പല ഉപയോഗങ്ങൾ ഉണ്ട്.

അതുപോലെ തന്നെയാണ് നിങ്ങളുടെ മക്കളും.

ഭാവിയിലെ ജോലിസ്ഥലത്തേക്ക് തയ്യാറെടുക്കാൻ അവർക്ക് ഒരു പി.സി ആവശ്യമാണ്.

അവർക്കായി നിങ്ങൾ ശരിയായ പിസി തിരഞ്ഞെടുത്തു കഴിഞ്ഞാൽ, മുന്നോട്ട് പോകാൻ ഈ ചെക്ക് ലിസ്റ്റ് മനസ്സിൽ സൂക്ഷിക്കുക!

1) കർശനമായ ചട്ടങ്ങൾ കൊണ്ടു വരിക

ശക്തമായ പാസ് വേഡുകൾ സജ്ജമാക്കുന്നതും അവ നിങ്ങളുമായി പങ്കിടുന്നതും, നിങ്ങൾ ബുക്ക്മാർക്ക് ചെയ്ത വെബ് സൈറ്റുകൾ മാത്രം സന്ദർശിക്കുന്നതും ഒരു ദിവസം ഒന്നോ രണ്ടോ മണിക്കൂർ പിസി ഉപയോഗിക്കുന്നതിന് പരിധി വയ്ക്കുന്നതും ആണ് ചട്ടങ്ങൾ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിന്റെ കാരണങ്ങൾ വ്യക്തമാക്കികൊടുത്താൽ നിങ്ങളുടെ കുട്ടി അത് സ്വാഗതം ചെയ്യും.

2) അൽപം പരിചരണം ഏറെ മുന്നോട്ട് നയിക്കും

ഒരു പി.സി.യും അതിന്റെ ആക് സസറീസും എത്രമാത്രം സെൻസിറ്റീവ് ആണെന്ന് നിങ്ങളുടെ കുഞ്ഞുങ്ങളോട് പറഞ്ഞു മനസ്സിലാക്കുക. ഒരിക്കൽ കീബോർഡിൽ ചൂട് ചായ വീണതിനെ തുടർന്ന് അടു റിപ്പയർ ചെയ്യേണ്ടി വന്ന വിഷമാവസ്ഥകളും വിശദീകരിക്കുക. അതിനെ വ്യക്തിഗതമാക്കി മാറ്റുന്നതിലൂടെ, നിങ്ങളുടെ കുട്ടി പി.സി. പരിപാലിക്കുന്നതിൽ കൂടൂതൽ ശ്രദ്ധ വയ്ക്കും.

3) പിസി ഉപയോഗിക്കാൻ ഒന്നിച്ച് ശ്രമിക്കാം

നിങ്ങൾക്ക് ഇതിനകം തന്നെ ഒരു പിസി എങ്ങനെ ഉപയോഗിക്കണമെന്ന് അറിയാമെങ്കിലും, അടിസ്ഥാനകാര്യങ്ങൾ നിങ്ങളുടെ കുട്ടിയോടൊപ്പം ഒരുമിച്ച് ചെയ്യാനും അതൊരു ഫാമിലി ടൈം ആയി ആസ്വദിക്കുവാനും ശ്രമിക്കുക. ഒരു മൗസ് ചലിപ്പിക്കുന്നതു മുതൽ ഒറ്റയടിക്ക് ഒരു വാചകം ടൈപ്പുചെയ്യുന്നത് വരെയുള്ള കാര്യങ്ങളിൽ അവർക്കൊപ്പം നിൽക്കുന്നത് അവർക്ക് ഗുണം ചെയ്യും. 

4) പിസി റിസോഴ് സുകളുടെ ഒരു പട്ടിക തയ്യാറാക്കുക

അധ്യാപകർ, മറ്റ് രക്ഷകർത്താക്കൾ, ഓൺലൈനിൽ മികച്ച റിവ്യൂ ഉള്ളവ തുടങ്ങിയ വെബ് സൈറ്റുകളുടെ ഒരു പട്ടിക തയ്യാറാക്കുക. അടുത്തതായി, നിങ്ങളുടെ കുട്ടി ഉപയോഗിക്കുന്ന ബ്രൗസറിൽ അവ ബുക്ക്മാർക്ക് ചെയ്യുകയും ആവശ്യമെങ്കിൽ ഡെസ് ക് ടോപ്പിൽ ഷോർട്ട് കട്ട് സൃഷ്ടിക്കുകയും ചെയ്യുക. 

5) വിനോദപരിപാടികളും ഉറപ്പുവരുത്തുക

വിനോദത്തെ നിങ്ങൾ അവഗണിക്കാൻ കഴിയില്ല. അത് ഏറ്റവും പുതിയ വൈറൽ മെമെ അല്ലെങ്കിൽ മനോഹരമായ ക്യാറ്റ് വീഡിയോ അങ്ങനെ എന്തുമാകാം. നിങ്ങളുടെ കുട്ടി അത് കാണാൻ ആഗ്രഹിക്കും. നിങ്ങളുടെ കുഞ്ഞുങ്ങൾ അവയ്ക്കു വേണ്ടാത്തതാത ഒന്നും കാണുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിന്, പാരന്റൽ കൺട്രോൾ ഏർപ്പെടുത്തുക, പി.സി ലിവിംഗ് റൂം പോലുള്ള തുറന്ന സ്ഥലത്ത് സൂക്ഷിക്കുക തുടങ്ങിയ നടപടികൾ കൈക്കൊള്ളണം.

കുടുംബം ഒന്നിച്ചു ചേർന്ന് പുതിയ കാര്യങ്ങൾ പഠിക്കാനും ഗൃഹപാഠം ചെയ്യാനും വിവിധ വിഷയങ്ങൾ വായിക്കാനും കഴിയും. എല്ലാത്തിനുമുപരി, ഒരു പിസിയുടെ ശരിയായ ഉപയോഗത്തിലൂടെ നിങ്ങളുടെ കുട്ടിയുടെ പഠനശേഷി വർദ്ധിപ്പിക്കാനാകും.