എൻഗേജിംഗ് ക്ലാസ് അസൈൻമെന്റുകൾ സൃഷ്ടിക്കുന്നതിന് ഒരു ത്രീ സ്റ്റെപ്പ് ഗൈഡ്

 

 

സന്തോഷത്തോടെയിരിക്കുന്ന, നിങ്ങൾ പറയുന്ന ഓരോ വാക്കും ശ്രദ്ധയോടെ കേൾക്കുകയും ഭാവിയിലേക്ക് തയ്യാറായിരിക്കുകയും ചെയ്യുന്ന വിദ്യാർത്ഥികൾ ഉള്ള ക്ലാസ് റൂം ആണ് നമ്മൾ എല്ലാവരും ആഗ്രഹിക്കുന്നത്. ഒരു പാഠ്യപദ്ധതിയുടെ ഒരു സുപ്രധാന വശം ആണ് ക്ലാസ് സൈൻമെന്റ്സ്. ക്ലാസ് സമയത്ത് ചെയ്യുന്ന ഒരു ഗ്രൂപ്പ് ആക്ടിവിറ്റിയോ അല്ലെങ്കിൽ ഗൃഹപാഠമോ, എന്തുമാകട്ടെ, ഓരോ അസൈൻമെന്റിലും ഒരു പഠന ലക്ഷ്യം ഉണ്ട്.

അപ്പോൾ, നിങ്ങൾ എങ്ങനെയാണ് നിങ്ങളുടെ ക്ലാസ്സിനെ പിടിച്ചു നിർത്താൻ ഉദ്ദേശിക്കുന്ന അസൈനമെന്റുകൾ നൽകുന്നത്?

ഘട്ടം 1: നിങ്ങളുടെ വിദ്യാർത്ഥികൾക്ക് ലഭ്യമായ ഓപ്ഷനുകൾ ഉചിതമാക്കുക

തിരഞ്ഞെടുക്കാനുള്ള അവസരം ലഭിക്കുന്നത് നല്ലതാണ്, പ്രത്യേകിച്ചും വിദ്യാർത്ഥികൾക്ക് കഠിനാധ്വാനം ചെയ്യുവാനായി നൈസർഗ്ഗികമായ പ്രചോദനം നൽകുന്നതിന്. ഉദാഹരണത്തിന്, നിങ്ങൾ മാത്രം ക്ലാസിൽ സംസാരിച്ചു കൊണ്ടിരിക്കുന്നതിനു പകരം നിങ്ങളുടെ വിദ്യാർത്ഥികൾക്ക് താൽപര്യമുള്ള ഒരു ക്ലാസിക്കിന്റെ ലളിതവത്കരിച്ച രൂപം ക്ലാസ്സിൽ വായിക്കുന്നതിനും തുടർന്ന് അതിലെ കഥാപാത്രങ്ങളെയും കഥാപരിസരങ്ങളെയും കുറിച്ച് ക്ലാസിൽ ചർച്ച ചെയ്യാനും Rewordify’s Classic Literature സെക്ഷൻ ഉപയോഗിക്കാം.

ഘട്ടം 2: 'ഇത് എനിക്ക് എന്തെങ്കിലും ഉപയോഗപ്പെടുന്നത് എങ്ങനെയാണ്?' എന്നതിന് എപ്പോഴും ഉത്തരം കരുതുക

നിങ്ങളുടെ വിദ്യാർത്ഥികൾ യഥാർത്ഥത്തിൽ നിങ്ങളോട് ക്ലാസിൽ ഇത് ചോദിക്കുന്നില്ലെങ്കിലും, അവർ തീർച്ചയായും അതേക്കുറിച്ച് ചിന്തിക്കുന്നുണ്ടാകുംം! അതിനാൽ, സംശയങ്ങൾക്ക് വിശ്രമം നൽകുകയും എല്ലാ ആക്ടിവിറ്റികളുടെയുംളുടെയും ഉദ്ദേശ്യം നിങ്ങൾ ക്ലാസിൽ വ്യക്തമാക്കുകയും ചെയ്യുക. മുമ്പത്തെ വിഷയത്തിന്റെ സംഗ്രഹം അല്ലെങ്കിൽ നിങ്ങൾ പഠിപ്പിക്കുവാൻ പോകുന്ന വിഷയം മുൻപ് പറഞ്ഞിട്ടുള്ളവയുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു തുടങ്ങിയ ആമുഖമായി പറയാം.

സ്റ്റെപ്പ് 3: നമ്മൾ എല്ലാം മത്സരപ്രകൃതം ഉള്ളവരാണ്. അത് നന്നായി ഉപയോഗപ്പെടുത്തുക.

ഒരു അധ്യാപകനെന്ന നിലയിൽ, ആത്യന്തികമായ ഒരു 'സമ്മാന' ത്തിനൊപ്പം സൃഷ്ടിപരമാക്കാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം ഉണ്ട്. ബ്രേക്ക് സമയത്ത് കംപ്യൂട്ടർ ഉപയോഗിക്കാൻ അനുമതിയോ (തീർച്ചയായും മേൽനോട്ടത്തിൽ തന്നെ) അല്ലെങ്കിൽ ക്ലാസിൽ കാണുന്നതിനായി സിനിമ തിരഞ്ഞെടുക്കുന്നതിനുള്ള അവസരമോ ആകാം അത്. നിങ്ങളുടെ അസൈൻമെന്റിൽ അൽപം തമാശകൾ ചേർക്കുന്നതിലൂടെ എല്ലാ അസൈൻമെന്റിലും നിങ്ങളുടെ വിദ്യാർത്ഥികൾ കഠിനപ്രയത്നം നടത്തുന്നതു നിങ്ങൾക്ക് കാണാം!

ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്തെന്നാൽ, നിങ്ങൾ എപ്പോഴും വ്യത്യസ്തകൾ പരീക്ഷിക്കുകയും ഓരോ പാഠവും ആകർഷകമാക്കുകയും ചെയ്യണം, നിങ്ങളെ സ്വയം മെച്ചപ്പെടുത്തുന്നതിന് പ്രചോദനം നൽകുന്ന എല്ലാ ഊർജ്ജവും ഉത്തേജനവും നിങ്ങൾക്ക് ഇതിൽ നിന്ന് ലഭിക്കും. പതിവിൽ നിന്ന് വ്യത്യസ്തമായി ചെയ്യുന്ന കാര്യങ്ങൾ കുട്ടികൾ കുട്ടികൾ പരീക്ഷക്കും അതിനപ്പുറവും ഓർത്തു വയ്ക്കും.