വായന ഇഷ്ടപ്പെടാൻ വിദ്യാർത്ഥികളെ സഹായിക്കുന്ന ഒരു മൂന്ന് ഘട്ട ഗൈഡ്

 

വായിക്കാൻ ഇഷ്ടപ്പെടുന്ന വിദ്യാർത്ഥികളും എങ്ങനെയെങ്കിലും അതൊന്ന് ഒഴിവാക്കാൻ ശ്രമിക്കുന്ന വിദ്യാർത്ഥികളും ഉണ്ട്. ഒരു അദ്ധ്യാപകനെന്ന നിലയിൽ പഠനത്തിന്റെ ഒരു പ്രധാനഭാഗമാണ് വായനയെന്നും അത് ഒഴിവാക്കാനാകാത്തതാണെന്നും താങ്കൾക്ക് അറിയാവുന്നതാണ്. എത്രനേരത്തേ കുട്ടികൾ വായന തുടങ്ങുന്നോ അത്രയും നല്ലതായിരിക്കും. പ്രസിദ്ധീകരിക്കപ്പെട്ടതും നന്നായി എഴുതപ്പെട്ടതുമായ കൃതികൾക്ക് ഒരു വിദ്യാർത്ഥിയുടെ സ്വന്തം എഴുത്തിലും പദസമ്പത്തിലും ആശയങ്ങൾ മനസ്സിലാക്കുന്നതിലും ശ്രദ്ധേയമായ പ്രഭാവം സൃഷ്ടിക്കാൻ കഴിയും.[1]

നിങ്ങളുടെ വിദ്യാർത്ഥികൾക്ക് വായനയോട് ഇഷ്ടം തോന്നാൻ ഈ മൂന്ന്ഘട്ട പ്രവർത്തന പദ്ധതി പിന്തുടരുക, വ്യത്യാസം അനുഭവിച്ചറിയുക.

1) തിരഞ്ഞെടുക്കൽ നല്ലതാണ്!

ക്ലാസ് സമയത്ത് അല്ലെങ്കിൽ ഗൃഹപാഠത്തിനായി ഏത് അദ്ധ്യായമാണ് അല്ലെങ്കിൽ ഏത് പുസ്തകമാണ് തിരഞ്ഞെടുക്കേണ്ടതെന്ന സ്വാതന്ത്ര്യം നിങ്ങളുടെ വിദ്യാർത്ഥികൾക്ക് നൽകുക. ഇത് അൽപം ബുദ്ധിമുട്ടായിരിക്കാം, പക്ഷേ നിങ്ങളുടെ വിദ്യാർത്ഥികൾ അവരുടെ പഠനങ്ങളിൽ കൂടുതൽ മുഴുകുന്നതായി നിങ്ങൾക്ക് അനുഭവപ്പെടും. ഉറക്കെ വായിക്കുന്നത് വർഷങ്ങളായി പരീക്ഷിച്ചു വിജയിച്ച ഒരു അദ്ധ്യയന രീതിയാണ്. അതിനാൽ ഇത് നിങ്ങളുടെ പാഠപദ്ധതികളുടെ ഒരു ഭാഗമാക്കി മാറ്റുന്നുവെന്ന് ഉറപ്പാക്കുക.

2) ഇത് ഒരു ഗ്രൂപ്പ് പ്രവർത്തനമാക്കുക

നിങ്ങൾക്കൊരു വായന ക്ലബ് അല്ലെങ്കിൽ അതേപോലെയുള്ള എന്തെങ്കിലും പേരു വിളിച്ചു കൊണ്ട് ഇതൊരു പ്രതിവാര പ്രവർത്തനമാക്കി മാറ്റാവുന്നതാണ്. വായനക്കാർക്ക്, അവർ വായിച്ച പുസ്തകം അല്ലെങ്കിൽ വായിച്ച പുസ്തകത്തിന്റെ സിനിമാഭാഷ്യം ചർച്ച ചെയ്യാവുന്നതാണ്. പതിവായി വായിക്കുന്നതിനുള്ള ഒരു വലിയ പ്രചോദനമായിരിക്കും ഇത്.

3) വിദ്യാർഥികൾ മികച്ച കഥ പറച്ചിലുകാരാണ്

''ഉപയോക്താക്കൾക്ക് കലാകാരുടെ കലാസൃഷ്ടികൾ തിരഞ്ഞെടുത്ത് അതിന് ചില ടെക്സ്റ്റുകൾ നൽകി ഒരു കഥാ പുസ്തകമാകാവുന്നതാണ്... കുട്ടികൾക്ക് ഒൺലൈനായി എഴുതാൻ കഴിയുന്ന ചില സൈറ്റുകൾ ഞാൻ ചേർക്കുന്നു.''

Larry Ferlazzo

അദ്ധ്യാപകൻ, എഴുത്തുകാരൻ, ബ്ലോഗർ

Storybird ഉപയോഗിച്ച് നിങ്ങളുടെ വിദ്യാർത്ഥികളെ അവരുടെ ഉള്ളിലുള്ള കഥപറച്ചിലുകാരനെ പുറത്തു കൊണ്ടുവരാം. ഈ സൗജന്യ ഇന്ററാക്ടീവ് പിസി ടൂൾ നിങ്ങളുടെ വിദ്യാർത്ഥികളുടെ ഉള്ളിലുള്ള ഭാവന ഉണർത്തുകയും കൂടുതൽ ആശയങ്ങൾക്കായി കൂടുതൽ വായിക്കാൻ അവരെ പ്രേരിപ്പിക്കുകയും ചെയ്യും. കുട്ടികൾക്ക് അവരുടെ ആന്തരിക കഥപറച്ചിലുകാരന് പൂർണ്ണമായ സൃഷ്ടിപരമായ സ്വാതന്ത്ര്യം നൽകുന്നു എന്നതാണ് ഈ ടൂളിന്റെ പ്രത്യേകത.

ഇപ്പോൾ നിങ്ങളുടെ ക്ലാസ് റീഡിംഗ് ഒരു ശീലമായി മാറും, അവർക്ക് പ്രചോദനം നൽകാൻ പിസി ഉപയോഗിക്കുക.